Follow KVARTHA on Google news Follow Us!
ad

രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 മണിവരെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ യാത്രക്കാര്‍ക് വിലക്കേര്‍പെടുത്തി റെയില്‍വേ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Railway,Train,Passengers,Mobile Phone,National,
ന്യൂഡെല്‍ഹി: (www.kvartha.com 31.03.2021) ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണിവരെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ യാത്രക്കാര്‍ക്കും വിലക്കേര്‍പെടുത്തി റെയില്‍വേ. അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടുത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മുന്‍കരുതല്‍. ഈ സമയങ്ങളില്‍ ചാര്‍ജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കും.No charging of phones, laptops in trains from 11 pm to 5 am: Railways, New Delhi, News, Railway, Train, Passengers, Mobile Phone, National
പടിഞ്ഞാറന്‍ റെയില്‍വെ മാര്‍ച്ച് 16 മുതല്‍ തന്നെ ഇതു നടപ്പാക്കിയിരുന്നു. 2014ല്‍ ബാംഗ്ലൂര്‍-ഹസൂര്‍ സാഹിബ് നാന്ദേഡ് എക്‌സ്പ്രസിലുണ്ടായ തീപിടുത്തതിനു പിന്നാലെ തന്നെ രാത്രി ചാര്‍ജിങ് ഒഴിവാക്കണമെന്ന് റെയില്‍വെ സേഫ്റ്റി കമിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അതു നടപ്പാക്കിയിരുന്നില്ല.

അടുത്തിടെ വീണ്ടും തീപിടുത്തങ്ങള്‍ ഉണ്ടായതോടെയാണ് ഇത്തരമൊരു തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും റെയില്‍വേയിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.

Keywords: No charging of phones, laptops in trains from 11 pm to 5 am: Railways, New Delhi, News, Railway, Train, Passengers, Mobile Phone, National.

Post a Comment