Follow KVARTHA on Google news Follow Us!
ad

17കാരിയുടെ ദുരൂഹ മരണം: സുഹൃത്ത് റിമാൻഡിൽ

Mysterious death of 17-year-old girl: Friend remanded#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളൂരു: (www.kvartha.com 15.03.2021) പി യു വിദ്യാർത്ഥിനി ഉള്ളാൾ കുമ്പള ആശ്രയ കോളനിയിലെ പ്രേക്ഷ (17) യുടെ ദുരൂഹമരണം അന്വേഷിക്കുന്ന പൊലീസ് സംഘം സുഹൃത്ത് യതിൻ രാജിനെ (23) അറസ്റ്റ് ചെയ്തു. ഈ മാസം 10നാണ് പ്രേക്ഷ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിന് മുമ്പ് യതിൻ രാജും മറ്റു രണ്ടുപേരും വീട്ടിൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഫോടോഷൂടിംഗ്, മോഡൽ മേഖലകളിലും പ്രവർത്തിക്കുന്ന പ്രേക്ഷയെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ യതിൻരാജ് ശ്രമിച്ചിരുന്നു. സംഭവ ദിവസം ഫോടോഷൂടിംഗിനായി ബംഗളൂരുവിൽ പോവാനിരുന്ന കുട്ടിയെ സുഹൃത്തും സംഘവും ഭീഷണിപ്പെടുത്തി തടഞ്ഞതായും പൊലീസിന് വിവരം ലഭിച്ചു.

Mysterious death of 17-year-old girl: Friend remanded



രണ്ടുപേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. 15അംഗ മയക്കുമരുന്ന് വിതരണ സംഘത്തിന് പ്രേക്ഷയുടെ മരണവുമായുള്ള ബന്ധവും അന്വേഷണത്തിലാണ്.
യതിൻരാജിനെ കോടതി 14 ദിവസം റിമാൻഡ് ചെയ്തു.

Keywords: Karnataka, News, Mangalore, Death, Girl, Case, Police, Investigation, Friend, Remand, Arrest, Top-Headlines, Mysterious death of 17-year-old girl: Friend remanded.
< !- START disable copy paste -->

Post a Comment