ചിറയ്ക്കല്‍ ചരുവിളാകം വീട്ടില്‍ ജാനമ്മ(88), മകള്‍ സുധ(52) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ചിറയ്ക്കല്‍ മലങ്കര സിറിയന്‍ കാത്തലിക് പള്ളിയില്‍ സംസ്കരിച്ചു. അസുഖമായി കിടന്ന മാതാവ് ജാനമ്മയെ മെഡിക്കല്‍ കോളജില്‍ കാണിക്കാനായി മകള്‍ സുധ ചൊവ്വാഴ്ച പുലര്‍ച്ചെ കൊണ്ടു പോയിരുന്നു.
ആശുപത്രിയില്‍ ഇരിക്കുമ്പോള്‍ ശ്വാസ തടസം അനുഭവപ്പെട്ട് കുഴഞ്ഞു വീണ സുധ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മകളുടെ മൃതദേഹവുമായി വീട്ടിലെത്തിയ ജാനമ്മയും കുഴഞ്ഞു വീണു. ഉടന്‍തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജാനമ്മയുടെ മറ്റു മക്കള്‍: വിജയമ്മ, മഹേന്ദ്രന് പരേതയായ ലീല.
Keywords: Mother and daughter die from cardiac arrest on the same day, Thiruvananthapuram, News, Local News, Dead, Dead Body, Obituary, Family, Medical College, Kerala.