Follow KVARTHA on Google news Follow Us!
ad

നേമത്ത് പ്രിയങ്കാ ഗാന്ധി പ്രചാരണത്തിന് എത്താതിരുന്നതില്‍ നേരിട്ട് അതൃപ്തി അറിയിച്ച് കെ മുരളീധരന്‍

K Muraleedharan has expressed his dissatisfaction that Priyanka Gandhi did not join the Nemam campaign #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 31.03.2021) കേരളത്തില്‍ യു ഡി എഫ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രടറി പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതില്‍ അതൃപ്തിയറിയിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. എത്താതിരുന്നതില്‍ നേരിട്ട് കണ്ട് മുരളീധരന്‍ അതൃപ്തി അറിയിച്ചു. 

നേമം മണ്ഡലത്തില്‍ എത്തിയില്ലെങ്കില്‍ അത് മറ്റ് പല വ്യാഖ്യാനങ്ങളുമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ഏപ്രില്‍ 3-ന് കേരളത്തില്‍ വീണ്ടും എത്താമെന്ന് പ്രിയങ്ക ഉറപ്പ് നല്‍കി.

ബി ജെ പിയുമായി നേരിട്ട് മത്സരം നടക്കുന്ന ദേശീയ ശ്രദ്ധ നേടിയ നേമത്ത്, ഹൈകമാന്‍ഡിന്റെ നിര്‍ദേശാനുസരം മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നുമാണ് മുരളീധരന്‍ പ്രിയങ്കയെ അറിയിച്ചത്. ബി ജെ പിയും സി പി എമും അടക്കം ഇത് ആയുധമാക്കിയേക്കുമെന്നും മുരളീധരന്‍ അറിയിച്ചു. ബി ജെ പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനായാണ് വടകര എംപിയായിരുന്ന കെ മുരളീധരനെ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ഇടപെട്ട് നേമത്ത് ഇറക്കിയത്.

News, Kerala, State, Thiruvananthapuram, Assembly-Election-2021, Assembly Election, Election, UDF, Congress, Priyanka Gandhi, K Muraleedaran, K Muraleedharan has expressed his dissatisfaction that Priyanka Gandhi did not join the Nemam campaign


എന്നാല്‍ തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമ്മൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയില്‍ നേമത്തെ സ്ഥാനാര്‍ത്ഥി മുരളീധരനും വട്ടിയൂര്‍ക്കാവിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും ഒപ്പം റോഡ് ഷോ എന്നായിരുന്നു പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെ സംബന്ധിച്ച് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍  സമയക്കുറവ് മൂലം പൂജപ്പുര റോഡ് ഷോ ഒഴിവാക്കേണ്ടി വന്നു.

Keywords: News, Kerala, State, Thiruvananthapuram, Assembly-Election-2021, Assembly Election, Election, UDF, Congress, Priyanka Gandhi, K Muraleedaran, K Muraleedharan has expressed his dissatisfaction that Priyanka Gandhi did not join the Nemam campaign

Post a Comment