Follow KVARTHA on Google news Follow Us!
ad

ശാർജയിൽ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ നിന്ന് 13000 ബാചിലേർസിനേയും നിയമലംഘകരെയും പുറത്താക്കി; പരിശോധന തുടരുന്നു

In Sharjah,13,000 bachelors and lawbreakers expelled; Inspection continues#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ശാർജ: (www.kvartha.com 07.03.2021) കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ നിന്ന് 13000 ബാചിലേർസിനേയും നിയമലംഘകരെയും പുറത്താക്കിയതായി സിറ്റി മുനിസിപാലിറ്റി ഡയറക്ടർ ജനറൽ താബിത് അൽ തുറൈഫി അറിയിച്ചു. ഇതുവരെ 3000 പരിശോധനകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാതരം അനധികൃത ഭവനങ്ങൾക്കെതിരെയും നിയമ നടപടികൾ പരിശോധനാ സംഘങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഷാർജ പോലീസിന്റെയും, ഇലക്ട്രിസിറ്റി, വാടർ ആൻഡ് ഗ്യാസ് അതോറിറ്റിയുടെയും സഹകരണത്തോടെയാണ് പരിശോധനകൾ നടക്കുന്നത്. സുപ്രീം കൗൺസിൽ അംഗവും ശാർജ ഭരണാധികാരിയുമായ ഡോ. ശെയ്ഖ്  സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തെ തുടർന്നാണ് പരിശോധന.

In Sharjah,13,000 bachelors and lawbreakers expelled; Inspection continues


പരിശോധന തുടരുമെന്നും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്നും ഡയറക്ടർ ജനറൽ അറിയിച്ചു. നിയമ ലംഘകർ തിങ്ങിപ്പാർത്ത ഭവനങ്ങൾ, നിയമപരമല്ലാത്ത വൈദ്യുത കണക്ഷനുകൾ തുടങ്ങിയവ കണ്ടെത്തി കുടിയൊഴിപ്പിക്കുകയും സേവനങ്ങൾ വെട്ടിക്കുറച്ചതായും അദ്ദേഹം പറഞ്ഞു. .കോവിഡിന്റെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളിൽ ഇത്തരം പരിശോധനകൾ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങൾക്ക് പൊലീസിന്റെ കോൾ സെന്റർ നമ്പറായ 993 ഉപയോഗിച്ചോ മറ്റ് ഔദ്യോഗിക മാർഗങ്ങൾ വഴിയോ പരാതികളും നിയമലംഘകരെ കുറിച്ച് വിവരങ്ങളും നൽകാമെന്നും അദ്ദേഹം അറിയിച്ചു.

Keywords: Sharjah, News, Family, House, Law, Inspection, Police, Director, COVID-19, Complaint, Electricity, In Sharjah,13,000 bachelors and lawbreakers expelled; Inspection continues.
< !- START disable copy paste -->

Post a Comment