Follow KVARTHA on Google news Follow Us!
ad

ഇരട്ട വോടുള്ളവര്‍ ഒരു വോട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈകോടതി; തെരഞ്ഞെടുപ്പ് കമിഷന്റെ മാര്‍ഗരേഖ അംഗീകരിച്ചു

ഇന്നത്തെ വാര്‍ത്തകള്‍,കേരള വാര്‍Kochi,News,Voters,High Court of Kerala,Ramesh Chennithala,Assembly-Election-2021,Election Commission,Kerala,Politics,
കൊച്ചി: (www.kvartha.com 31.03.2021) ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈകോടതി. വിഷയവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമിഷന്റെ മാര്‍ഗരേഖ ഹൈകോടതി അംഗീകരിച്ചു. 

High Court says action should be taken to ensure that those with double votes register only one vote, Kochi, News, Voters, High Court of Kerala, Ramesh Chennithala, Assembly-Election-2021, Election Commission, Kerala, Politics
ഇരട്ടവോട് തടയാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമിഷന് കോടതി നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിളിക്കാമെന്നും കോടതി നിര്‍ദേശിച്ചു. ഇരട്ട വോട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി.

ഇരട്ടവോടുളളവരെ വോട്ടവകാശം വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ഇടക്കാല ആവശ്യമായി രമേശ് ചെന്നിത്തല ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ആ രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. ഇരട്ടവോടുണ്ടെന്ന് കരുതി ഒരാളെ വോട്ടുചെയ്യുന്നതില്‍ നിന്ന് തടയാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമിഷന്‍ നിലപാടെടുത്തത്. അന്തിമവോടര്‍ പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഒരാള്‍ ഒരു വോട് മാത്രമേ ചെയ്യൂ എന്നുളളൂവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമിഷന്റെ മാര്‍ഗരേഖ ഹൈകോടതി അംഗീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്താകെ എല്ലാ ബൂതുകളിലുമായി 4.16 ലക്ഷത്തിലധികം ഇരട്ട വോടുണ്ടെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് എല്ലാ മണ്ഡലങ്ങളിലും ബൂത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് അന്വേഷണം നടത്തുകയും പരാതിയുള്ള പട്ടികയിലെ വോടുകള്‍ സോഫ് റ്റ് വെയര്‍ സഹായത്തോടെ പരിശോധിക്കുകയും ചെയ്തു.

തുടര്‍ന്നാണ് 38,586 ഇരട്ട വോടുകള്‍ മാത്രമേയുള്ളൂവെന്ന് കമിഷന്‍ കണ്ടെത്തിയത്. ഒരു ബൂതില്‍ത്തന്നെ ഒന്നിലധികം വോടുകളുള്ള 22,812 കേസുകള്‍ കണ്ടെത്തി. 15,771 എണ്ണം ഒരു അസംബ്ലി മണ്ഡലത്തിനകത്തുള്ള ഇരട്ടവോടുകളും മൂന്ന് എണ്ണം ഒന്നിലധികം മണ്ഡലങ്ങളിലുള്ള ഇരട്ടവോടുകളുമാണെന്നാണ് കണ്ടെത്തിയത്. ഈ വോടര്‍മാരുടെ പേരുകള്‍ ഉള്‍പെടുത്തിയുള്ള പട്ടികയാണ് വോടര്‍ പട്ടികയ്ക്കൊപ്പം പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കുക.

ഇരട്ടവോടുളളവര്‍ രണ്ടുവോടുചെയ്തതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ കര്‍ക്കശമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമിഷന്‍ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. ഇരട്ടവോട് തടയുന്നതിനായി തെരഞ്ഞെടുപ്പ് കമിഷന്‍ ഹൈകോടതിയില്‍ ഒരു മാര്‍ഗരേഖ നല്‍കിയിരുന്നു. അത് പൂര്‍ണമായും ഹൈകോടതി അംഗീകരിച്ചിരിക്കുകയാണ്.

മാര്‍ഗരേഖ ഇങ്ങനെ;

ഇരട്ടവോടുളളവര്‍, സ്ഥലത്തില്ലാത്തവര്‍, മരിച്ചുപോയവര്‍ ആ വിഭാഗത്തില്‍ ഉള്‍പെട്ടവരുടെ കാര്യം ബിഎല്‍ഒമാര്‍ നേരിട്ട് വീടുകളിലെത്തി പരിശോധന നടത്തുകയും പോളിങ് സമയത്ത് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന വോടര്‍ പട്ടികയില്‍ ഇക്കാര്യം കൃത്യമായും രേഖപ്പെടുത്തുകയും ചെയ്യും.

ഇത്തരം വോടര്‍മാര്‍ ബൂത്തിലെത്തിയാല്‍ അവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങും. അതോടൊപ്പം അവരുടെ ഫോടോ എടുത്ത് സൂക്ഷിക്കും. കൈയില്‍ മഷി രേഖപ്പെടുത്തി ബൂത്തില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് വിരലിലെ മഷി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. തെരഞ്ഞെടുപ്പ് കമിഷന്റെ ഈ മാര്‍ഗരേഖയാണ് കോടതി അംഗീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഇരട്ട വോടുകള്‍ സംബന്ധിച്ച പട്ടികയായിട്ടുണ്ട്. ബൂത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് പരിശോധിച്ച് തയ്യാറാക്കിയ പട്ടിക കലക്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കമിഷന് കൈമാറിയിരുന്നു. പട്ടികയ്ക്കൊപ്പം നേരിട്ട് ബൂതിലെത്തി വോടു ചെയ്യേണ്ടാത്തവര്‍, മണ്ഡലം മാറിയവര്‍, മരിച്ചുപോയവര്‍ എന്നിവരുടെ പട്ടികയും തെരഞ്ഞെടുപ്പിനു മുമ്പ് തയ്യാറാക്കും. ഇതും പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറും.

Keywords: High Court says action should be taken to ensure that those with double votes register only one vote, Kochi, News, Voters, High Court of Kerala, Ramesh Chennithala, Assembly-Election-2021, Election Commission, Kerala, Politics.

Post a Comment