Follow KVARTHA on Google news Follow Us!
ad

മുന്നണികള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; കാസര്‍കോട് മണ്ഡലത്തിലെ ജനങ്ങള്‍ ആര്‍ക്കൊപ്പം?

കാസര്‍കോട്: (www.kvartha.com 31.03.2021) യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മൂന്നാം തവണയാണ് എന്‍എ, നെല്ലിക്കുന്ന് കാസര്‍കോട് നിന്നും മത്സരിക്കുന്നത്. 2016ല്‍ 8,607 വോടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം മണ്ഡലം നിലനിര്‍ത്തിയത്. യാഥാര്‍ത്ഥ്യമാക്കിയ ബാവിക്കര കുടിവെള്ള പദ്ധതിയുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ പറഞ്ഞാണ് എന്‍എ നെല്ലിക്കുന്നിന്റെ വോട് തേടല്‍. പ്രചാരണത്തില്‍ ഓരോ ദിവസം കഴിയുന്തോറും ജനപിന്തുണ കൂടുകയാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

ബാവിക്കര തടയണ, ഉദുമ മണ്ഡലത്തിലാണെങ്കിലും 25 വര്‍ഷത്തിലധികാമായുള്ള കാസര്‍കോട്ടെ കുടിവെള്ള പ്രശ്നം പരിഹരിച്ച പദ്ധതിക്കായി നിരന്തരം നിയമസഭയില്‍ ഇടപെട്ടത് താനാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും പദ്ധതി നടപ്പായതോടെ വലിയ പിന്തുണ കിട്ടുമെന്നും അദ്ദേഹം പറയുന്നു. 

Kasaragod, News, Kerala, Politics, Election, UDF, LDF, BJP, Heavy fighting in Kasargod constituency; Who will win

മുസ്ലീംലീഗിന്റെ ഉരുക്കുകോട്ട ഇത്തവണ തകര്‍ക്കുമെന്ന അവകാശവാദവുമായാണ് ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്. 39 വര്‍ഷമായി രണ്ടാം സ്ഥാനത്താണ് ബിജെപിയുടെ വോട് വര്‍ധനയും 2001ന് ശേഷം തുടര്‍ച്ചയായി ലീഗിന്റെ ഭൂരിപക്ഷം കുറയുന്നതുമാണ് അവരുടെ പ്രതീക്ഷ. മൂവായിരത്തോളം വരുന്ന ക്രിസ്ത്യന്‍ വോടുകളും മുസ്ലീം വോടില്‍ ഒരു ചെറിയ ശതമാനവും പെട്ടിയാലാകുമെന്ന പ്രതീക്ഷ എന്‍ഡിഎ സ്ഥാനാര്‍ഥി കെ ശ്രീകാന്ത് മുന്നോട്ടുവയ്ക്കുന്നു. 

മൂന്നാം തവണയും മത്സരിക്കുന്ന എന്‍ എ നെല്ലിക്കുന്നിനെതിരെ ശക്തമായ ജനവികാരമുണ്ടെന്നും ശ്രീകാന്ത് പറയുന്നു. കഴിഞ്ഞ തവണ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു എല്‍ഡിഎഫ്. ഇത്തവണ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫിനെയാണ്. മത്സരക്കളത്തിലിറക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഏറെ പിറകിലാണെങ്കിലും ഇത്തവണ കരുത്തുകാട്ടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎ ലത്തീഫ് പറഞ്ഞു. കാസര്‍കോട്ടെ ജനങ്ങള്‍ ഇത്തവണ മാറി ചിന്തിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. 

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍എ നെല്ലിക്കുന്ന് ആണ് ശ്രീരം വിജയം സ്വന്തമാക്കിയത്. മുസ്ലീം ലീഗ് നേതാവ് കൂടിയായ അദ്ദേഹം 64,727 വോടുകള്‍ നേടിയാണ് വിജയിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി കെ രവീശ തന്ത്രി 56,120 വോടുകള്‍ നേടി. 

അതേസമയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്തി. ഇടതുമുന്നണി സ്ഥാനാര്‍ഥി എഎ അമീന്‍ 21,615 വോട്ടുകള്‍ മാത്രമാണ് നേടിയത്. മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ മണ്ഡലത്തില്‍ ബിജെപിയും അടിത്തറ ശക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലത്തില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്.

Keywords: Kasaragod, News, Kerala, Politics, Election, UDF, LDF, BJP, Heavy fighting in Kasargod constituency; Who will win?

Post a Comment