അയല്‍ക്കാരിയോട് പ്രണയം; എതിര്‍ത്തതോടെ പകയായി; ഒടുവില്‍ യുവതിയുടെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം യുവാവ് തൂങ്ങിമരിച്ചു

ലുധിയാന: (www.kvartha.com 07.03.2021) അയല്‍ക്കാരിയോട് പ്രണയം, എതിര്‍ത്തതോടെ പകയായി. ഒടുവില്‍ യുവതിയുടെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം യുവാവ് തൂങ്ങിമരിച്ചു. ലുധിയാനയിലെ രാജീവ്ഗാന്ധി കോളനിയില്‍ താമസിക്കുന്ന ശൈലേന്ദ്ര കുമാറാണ്(23) അയല്‍ക്കാരായ ശിവ് ശങ്കര്‍ തിവാരി- മീനു തിവാരി ദമ്പതികളുടെ മക്കളായ രജ്നീഷ്(6) മനീഷ്(8) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ സംഭവം.Following scuffle, Ludhiana man kills 2, then kills self, News, Panjab, Local News, Killed, Crime, Criminal Case, National
മീനു തിവാരി വീടിന്റെ പിന്‍ഭാഗത്ത് ജോലിചെയ്യുന്നതിനിടെയാണ് ശൈലേന്ദ്രകുമാര്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് കുട്ടികളുടെ കഴുത്തറുത്തത്. കുട്ടികളുടെ നിലവിളി കേട്ട് യുവതി ഓടിയെത്തിയെങ്കിലും ഇവരെ മര്‍ദിച്ച് കീഴ്പെടുത്തി. അതിനുശേഷം കുട്ടികളെ കൊലപ്പെടുത്തിയ പ്രതി സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കുട്ടികളെയും യുവതിയെയും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വാതിലടച്ചതിനാല്‍ വീടിനകത്ത് പ്രവേശിക്കാനായില്ല. തുടര്‍ന്ന് പൊലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തുകയറിയത്. ചോരയില്‍ കുളിച്ചുകിടന്ന കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അയല്‍ക്കാരിയായ മീനു തിവാരിയോട് ശൈലേന്ദ്രകുമാറിന് പ്രണയമായിരുന്നുവെന്നും എന്നാല്‍ യുവതി ഇത് നിരസിച്ചതോടെ ഇവരെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പ് ഭാര്യയെ ഉപദ്രവിച്ച ശൈലേന്ദ്ര കുമാറിനെ ശിവ്ശങ്കര്‍ മര്‍ദിച്ചിരുന്നു.

വെള്ളിയാഴ്ച ശൈലേന്ദ്ര കുമാര്‍ യുവതിക്ക് നേരേ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതോടെ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. അശ്ലീല ആംഗ്യം കാണിച്ചതിന് പൊലീസില്‍ പരാതി നല്‍കുമെന്ന് ശിവ്ശങ്കര്‍ തുറന്നുപറയുകയും ചെയ്തു. ഇതിന്റെ പകയിലാണ് യുവാവ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

രണ്ടു കുടുംബങ്ങളും വെഹ് റയിലെ അഭയാര്‍ഥി ക്വാര്‍ടേഴ്‌സിലാണ് താമസിക്കുന്നത്.

Keywords: Following scuffle, Ludhiana man kills 2, then kills self, News, Panjab, Local News, Killed, Crime, Criminal Case, National.

Post a Comment

Previous Post Next Post