Follow KVARTHA on Google news Follow Us!
ad

ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന ക്രികെറ്റ് താരം അശോക് ദിന്‍ഡയ്ക്ക് നേരെ ആക്രമണം; 'വൈ പ്ലസ്' കാറ്റഗറി സുരക്ഷ ഏര്‍പെടുത്തി കേന്ദ്ര സര്‍കാര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Kolkota,News,Cricket,Sports,Politics,Assembly-Election-2021,attack,Protection,National,
കൊല്‍ക്കത്ത: (www.kvartha.com 31.03.2021) ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന മുന്‍ ക്രികെറ്റ് താരം അശോക് ദിന്‍ഡയ്ക്ക് നേരെ ആക്രമണം. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന അശോക് ദിന്‍ഡയ്ക്ക് ഇതോടെ കേന്ദ്ര സര്‍ക്കാര്‍ 'വൈ പ്ലസ്' കാറ്റഗറി സുരക്ഷ ഏര്‍പെടുത്തി. മൊയ്‌ന മണ്ഡലത്തില്‍ നിന്നാണ് മുന്‍ താരം മത്സരിക്കുന്നത്.Ex-cricketer Ashoke Dinda gets Y+ security day after attack during election campaign in Bengal, Kolkota, News, Cricket, Sports, Politics, Assembly-Election-2021, Attack, Protection, National

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചൊവ്വാഴ്ചയാണ് ദിന്‍ഡയെ ഒരുകൂട്ടം ആളുകള്‍ ആക്രമിച്ചത്. ഏപ്രില്‍ ഒന്നിന് നടക്കുന്ന രണ്ടാംഘട്ട വോടെടുപ്പിനു മുന്നോടിയായി റോഡ് ഷോ നടത്തി തിരിച്ചുവരുമ്പോഴാണ് ഒരുകൂട്ടം ആളുകള്‍ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമണം നടത്തിയത്. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമിഷന്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് റിപോര്‍ട് തേടിയിരുന്നു.

ദിന്‍ഡയുടെ വാഹനത്തിന് കേടുപാടു വരുത്തിയ അക്രമികള്‍, കല്ലേറും നടത്തി. ആക്രമണത്തില്‍ താരത്തിന്റെ തോളിനു പരിക്കേറ്റിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് ഷാജഹാന്‍ അലിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്ന് താരത്തിന്റെ മാനേജര്‍ ആരോപിച്ചു.

രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്കായി 13 ഏകദിനങ്ങളും ഒന്‍പത് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് മുപ്പത്തേഴുകാരനായ ദിന്‍ഡ. ഏകദിത്തില്‍ 12 വികെറ്റും ട്വന്റി20യില്‍ 17 വികെറ്റുമാണ് സമ്പാദ്യം.

Keywords: Ex-cricketer Ashoke Dinda gets Y+ security day after attack during election campaign in Bengal, Kolkota, News, Cricket, Sports, Politics, Assembly-Election-2021, Attack, Protection, National.

Post a Comment