Follow KVARTHA on Google news Follow Us!
ad

ഗുരുതര രോഗം ബാധിച്ച ആറു വയസുകാരന്റെ ചികിത്സാര്‍ഥം ലേലം; ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞ ആം ബാന്‍ഡ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്.

Cristiano Ronaldo’s Armband Up For Auction in Serbia, Charity Group Collecting Money For Surgery of a Six-month-old Boy From Serbia #ലോകവാർത്തകൾ #ന്യ

ബെല്‍ഗ്രേഡ്: (www.kvartha.com 31.03.2021) ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞ ആം ബാന്‍ഡ് ഇനി ജീവകാരുണ്യ പ്രവര്‍ത്തനത്തിന്. ഇഞ്ച്വറി ടൈമില്‍ ഗോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പോര്‍ചുഗീസ് നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വലിച്ചെറിഞ്ഞ ആം ബാന്‍ഡ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലേലത്തിന് വെച്ചിരിക്കുകയാണിപ്പോള്‍. ഗുരുതര രോഗം ബാധിച്ച ആറു വയസുകാരന്റെ ചികിത്സാര്‍ഥം സെര്‍ബിയയിലെ ചാരിറ്റി സംഘടനയാണ് ആം ബാന്‍ഡ് ലേലത്തില്‍ വെച്ചിരിക്കുന്നത്.

ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞ ആം ബാന്‍ഡ് സ്‌റ്റേഡിയം ജീവനക്കാര്‍ മുഖേന ശേഖരിച്ചാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്. മൂന്ന് ദിവസമാണ് നീല നിറത്തില്‍ 'സി' ആലേഖനം ചെയ്ത ആം ബാന്‍ഡ് ലേലത്തിനുണ്ടാകുക. ക്രിസ്റ്റിയാനോയുടെ പ്രവര്‍ത്തി ചട്ടലംഘനമാണോ എന്ന് പരിശോധിക്കാന്‍ ഫിഫ ഗവേണിങ് ബോഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സെര്‍ബിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രതിഷേധം. മത്സരത്തിന്റെ അവസാന നിമിഷം താന്‍ അടിച്ച പന്ത് ഗോള്‍ ലൈന്‍ കടന്നിട്ടും ഗോള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ക്രിസ്റ്റ്യാനോ ഫൈനല്‍ വിസിലിന് മുമ്പ് ആം ബാന്‍ഡ് വലിച്ചെറിഞ്ഞ് കളം വിട്ടിരുന്നു. ബെല്‍ഗ്രേഡില്‍ ശനിയാഴ്ച നടന്ന മത്സം 2-2ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു.

അതേസമയം വിജയം നല്‍കുമായിരുന്ന ഗോള്‍ നിഷേധിച്ച റഫറി പിന്നീട് മാപ്പു പറഞ്ഞു. മത്സര ശേഷമാണ് ഡച്ച് റഫറി ഡാനി മക്കലി എത്തി മാപ്പു പറഞ്ഞതെന്ന് പോര്‍ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍േറാസ് പറഞ്ഞു.

News, World, Serbia, Sports, Player, Cristiano Ronaldo, Football, Cristiano Ronaldo’s Armband Up For Auction in Serbia, Charity Group Collecting Money For Surgery of a Six-month-old Boy From Serbia


ആദ്യം രണ്ടു ഗോളുമായി മുന്നിട്ടുനിന്ന പോര്‍ചുഗലിനെ ഞെട്ടിച്ച് തുടരെ രണ്ടെണ്ണം വീട്ടി സെര്‍ബിയ ഒപ്പം പിടിച്ച കളി അവസാന വിസിലിലേക്ക് നീങ്ങുമ്പോഴായിരുന്നു പോര്‍ച്ചുഗലിന് 'ഭാഗ്യ' നിമിഷമെത്തിയത്. പെനാല്‍റ്റി ബോക്‌സിനരികെ കാലില്‍കിട്ടിയ പന്ത് പതിയെ ഗോളിയെയും കടന്ന് പോസ്റ്റിലേക്ക് ക്രിസ്റ്റ്യാനോ തട്ടിയിടുന്നു. ഓടിയെത്തിയ സെര്‍ബിയ പ്രതിരോധ താരം സ്റ്റീഫന്‍ മിത്രോവിച്ച് പന്ത് അടിച്ചകറ്റുമ്പോഴേക്ക്  വര കടന്നിരുന്നു. പക്ഷേ, കണ്‍പാര്‍ത്തിരുന്ന റഫറിയുടെ കണ്ണില്‍ പതിയാതെ വന്നതോടെ ഗോള്‍ അനുവദിക്കപ്പെട്ടില്ല.

യോഗ്യത മത്സരങ്ങളില്‍ ഫിഫ ഗോള്‍ ലൈന്‍ സാങ്കേതികത നിര്‍ബന്ധമാക്കാത്തതാണ് ഇവിടെ വില്ലനായത്. അതിവേഗം സാങ്കേതിക വികസിച്ചിട്ടും ഫിഫ എന്തുകൊണ്ട് ഇത്തരം കളികളില്‍ നടപ്പാക്കുന്നില്ലെന്ന് പോര്‍ച്ചുഗല്‍ ആരാധകര്‍ ചോദിക്കുന്നു. പിന്നീട് മത്സര ശേഷം കളിയുടെ റീപ്ലേ കണ്ടാണ് റഫറി പോര്‍ചുഗല്‍ പരിശീലകന്റെ അടുത്തെത്തി സംഭവിച്ചതില്‍ മാപ്പുപറഞ്ഞത്.

Keywords: News, World, Serbia, Sports, Player, Cristiano Ronaldo, Football, Cristiano Ronaldo’s Armband Up For Auction in Serbia, Charity Group Collecting Money For Surgery of a Six-month-old Boy From Serbia

Post a Comment