Follow KVARTHA on Google news Follow Us!
ad

പാല നഗരസഭയിൽ സിപിഎം-കേരള കോൺഗ്രസ് നേതാക്കൻമാർ തമ്മിലടി

CPM-Kerala Congress leaders clash in Pala municipality,#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലാ: (www.kvartha.com 31.03.2021) പാലാ നഗരസഭയിൽ സിപിഎമിന്റെയും കേരളകോൺഗ്രസിന്റെയും നേതാക്കൻമാർ തമ്മിലടി. സ്റ്റാൻഡിങ് ‌ കമിറ്റി കൂടുന്നതിലെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നിരവധി കൗൺസിലർമാർക്ക് സംഘർഷത്തിൽ പരിക്കേറ്റു.

News, Assembly Election, Assembly-Election-2021, Election, Kottayam, Kerala Congress, Kerala Congress (m), CPM, Municipality, Politics, Political party, Kerala, State, Top-Headlines,

വർഷങ്ങൾക്ക് ശേഷം കേരള കോൺഗ്രസ് എമിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം പിടിച്ചെടുത്തതായിരുന്നു. എന്നാൽ ഭരണത്തിലൊന്നിച്ചാണെങ്കിലും പല കാര്യങ്ങളിലും തുടക്കം മുതൽ തന്നെ ഇരു പാർടികളും തമ്മിൽ ഭിന്നത നിലനിൽക്കുന്നുണ്ടായിരുന്നു. വ്യാഴാഴ്ച കൗൺസിൽ യോഗം ചേർന്നപ്പോൾ നേരത്തെ സ്റ്റാൻഡിങ് ‌ കമിറ്റി ചേർന്നതിലെ നിയമ പ്രശ്നം സിപിഎമിലെ കൗൺസിലർ ബിനു പുളിക്കകണ്ടം ഉന്നയിച്ചു. പക്ഷേ ഇതിനെ എതിർത്ത് കൊണ്ട് കേരള കോൺഗ്രസിലെ ബൈജു കൊല്ലം പറമ്പിലെത്തുകയും പിന്നീട് ഈ തർക്കം കയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു.

Keywords: News, Assembly Election, Assembly-Election-2021, Election, Kottayam, Kerala Congress, Kerala Congress (m), CPM, Municipality, Politics, Political party, Kerala, State, Top-Headlines, CPM-Kerala Congress leaders clash in Pala municipality. 


Post a Comment