Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് 45 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സീനേഷന്‍ വ്യാഴാഴ്ച ആരംഭിക്കും; കേരളത്തില്‍ ഒരു ദിവസം രണ്ടര ലക്ഷം പേര്‍ക്ക് വീതം നല്‍കും

COVID-19 vaccination to be open for everyone aged above 45 years from tomorrow #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ന്യൂഡെല്‍ഹി: (www.kvartha.com 31.03.2021) രാജ്യത്ത് 45 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സീനേഷന്‍ വ്യാഴാഴ്ച ആരംഭിക്കും. രാജ്യത്ത് ആകെ 20 കോടി ആളുകള്‍ക്ക് വാക്‌സീന്‍ നല്‍കാനാണ് തീരുമാനം. കേരളത്തില്‍ ഒരു ദിവസം രണ്ടര ലക്ഷം പേര്‍ക്ക് വീതം വാക്‌സീന്‍ നല്‍കാനായി അധിക കേന്ദ്രങ്ങള്‍ തുറന്നു. 45 വയസിനു മുകളിലുള്ള മറ്റു രോഗങ്ങളില്ലാത്തവര്‍ക്കും മുന്‍കൂര്‍ രജിസ്ട്രേഷനില്ലാതെ സ്പോട് രജിസ്ട്രേഷനിലൂടെ വാക്‌സീന്‍ സ്വീകരിക്കാം.

News, National, India, New Delhi, Trending, Vaccine, Health, Health and Fitness, COVID-19, Technology, COVID-19 vaccination to be open for everyone aged above 45 years from tomorrow


സര്‍കാര്‍-സ്വകാര്യ ആശുപത്രികളില്‍ വാക്‌സീനേഷന്‍ സൗകര്യമുണ്ട്. വാക്‌സീന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതേസമയം, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ അഞ്ച് മടങ്ങ് വര്‍ധനയുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ നിലവിലുള്ളത് പൂനെ, നാഗ്പൂര്‍, മുംബൈ ജില്ലകളിലാണ്.

കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.  കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 23 ശതമാനമെന്നാണ് കണക്ക്. മഹാരാഷ്ട്രയില്‍ എട്ട് ജില്ലകള്‍ കോവിഡ് തീവ്രബാധിത മേഖലകളാണ്.

Keywords: News, National, India, New Delhi, Trending, Vaccine, Health, Health and Fitness, COVID-19, Technology, COVID-19 vaccination to be open for everyone aged above 45 years from tomorrow

Post a Comment