Follow KVARTHA on Google news Follow Us!
ad

ടാക്‌സി ഡ്രൈവറുടെ ആത്മഹത്യ; മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച് ഡ്രൈവര്‍മാര്‍; വാഹനം കിട്ടാതെ വലഞ്ഞ് യാത്രക്കാര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Bangalore,News,Suicide,Passengers,Police Station,Airport,National,
ബംഗളൂരു: (www.kvartha.com 31.03.2021) ടാക്‌സി ഡ്രൈവറുടെ ആത്മഹത്യയെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെ വാഹനം കിട്ടാതെ വലഞ്ഞ് യാത്രക്കാര്‍. ബംഗളൂരു കെംപെഗൗഡ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ടാക്‌സി സര്‍വീസുകളാണ് തടസപ്പെട്ടത്.

ഇതോടെ വിമാനത്താവളത്തില്‍ നിന്ന് വരുന്നവരും പോകുന്നവരും സ്വന്തംനിലയ്ക്ക് യാത്രാമാര്‍ഗം ഉറപ്പുവരുത്തുകയോ ബിഎംടിസി ബസ് സര്‍വീസുകള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന് വിമാനത്താവള അധികൃതര്‍ അഭ്യര്‍ഥിച്ചു. ടാക്‌സി സര്‍വീസുകള്‍ എത്രയും പെട്ടെന്ന് പുനരാരംഭിക്കാനായി വിമാനത്താവള അധികൃതര്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് അറിയാന്‍ കഴിയുന്നത്.Cab services at Bengaluru airport affected after cabbie dies by suicide, Bangalore, News, Suicide, Passengers, Police Station, Airport, National
ചൊവ്വാഴ്ച രാവിലെയാണ് രാമനഗര ജില്ലയില്‍ നിന്നുള്ള ടാക്‌സി ഡ്രൈവറായ പ്രതാപ് (34) കെംപെഗൗഡ വിമാനത്താവളത്തില്‍ മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെയാണ് പ്രതാപ് വിമാനത്താവളത്തിലെത്തിയതെന്ന് ബംഗളൂരു എയര്‍പോര്‍ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിക് അപ്പ് പോയിന്റിനടുത്ത് കാര്‍ നിര്‍ത്തിയ ശേഷം അയാള്‍ സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. തീ കണ്ട സിഐഎസ്എഫ് (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്) ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കാറിന്റെ ജനാലകള്‍ തകര്‍ത്ത് അകത്തുകടക്കുകയും പ്രതാപിനെ പുറത്തെടുക്കുകയും ചെയ്തു.

തുടര്‍ന്ന് വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 70 ശതമാനം പൊള്ളലേറ്റ പ്രതാപ് ഗൗഡ ബുധനാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. ഇതിനുപിന്നാലെയാണ് വിമാനത്താവളത്തിലെ മറ്റു ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്ക് ആരംഭിച്ചത്.

Keywords: Cab services at Bengaluru airport affected after cabbie dies by suicide, Bangalore, News, Suicide, Passengers, Police Station, Airport, National.

Post a Comment