Follow KVARTHA on Google news Follow Us!
ad

നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് വരെ, നക്സലൈറ്റ് ബാധിത മേഖലകളില്‍ വൈകിട്ട് ആറ് വരെ

Assembly elections; Advertising campaign April 4 at 7 pm, Until 6 pm in Naxalite affected areas #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 31.03.2021) നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണിക്കും നക്സലൈറ്റ് ബാധിത മേഖലകളില്‍ (ഒന്‍പത് മണ്ഡലങ്ങളില്‍) വൈകിട്ട് ആറ് മണിക്കും അവസാനിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചു.

പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവും ടെലിവിഷനിലും അതുപോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളും നടത്തരുത്. ഇതു ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും. 

Assembly-Election-2021, Assembly Election, Assembly elections; Advertising campaign April 4 at 7 pm, Until 6 pm in Naxalite affected areas


1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണം. ഈ കാലയളവില്‍ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ മീഡിയ സെര്‍ടിഫികേഷന്‍ ആന്റ് മോണിറ്ററിംഗ് കമിറ്റിയുടെ മുന്‍കൂര്‍ അനുമതി നേടണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.  

Keywords: News, Kerala, State, Thiruvananthapuram, Election Commission, Trending, Assembly-Election-2021, Assembly Election, Assembly elections; Advertising campaign April 4 at 7 pm, Until 6 pm in Naxalite affected areas.

Post a Comment