Follow KVARTHA on Google news Follow Us!
ad

ചെപ്പോക്ക് നിയമസഭാ മണ്ഡലത്തിൽ നടി ഖുഷ്ബു മത്സരിക്കില്ല; അണ്ണാ ഡിഎം കെ മണ്ഡലം പിഎംകെയ്ക്ക് നൽകി

Actress Khushboo has no seat in the Chepauk Assembly constituency,#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com 11.03.2021) അണ്ണാ ഡിഎംകെ മണ്ഡലം പിഎംകെയ്ക്ക് നൽകിയതോടെ ചെപ്പോക്ക് നിയമസഭാ മണ്ഡലത്തിൽ നടി ഖുഷ്ബു മത്സരിക്കില്ല. ഡിഎംകെ അധ്യക്ഷനായിരുന്ന എം കരുണാനിധി മത്സരിച്ചിരുന്ന മണ്ഡലമാണ് ചെപ്പോക്ക്. മണ്ഡലത്തിൽ ബിജെപിക്ക് വേണ്ടി ഖുഷ്ബു വലിയ തോതിൽ പ്രചാരണം നടത്തിയിരുന്നു. ബിജെപിക്ക് നൽകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മണ്ഡലം അവസാന നിമിഷമാണ് എഐഡിഎംകെ പിഎംകെയ്ക്ക് നൽകിയത്.

News, Chennai, DMK, AIADMK, Tamilnadu, Assembly Election, Assembly-Election-2021, Election, Politics, Party, Actress Khushboo, Chepauk Assembly constituency,

അതേസമയം പാർടിക്ക് വേണ്ടിയാണ് പ്രചാരണത്തിനിറങ്ങിയതെന്നും ഒരിക്കൽ പോലും താനാണ് സ്ഥാനാർഥിയെന്ന് പറഞ്ഞിരുന്നില്ല എന്നും ഖുഷ്ബു പ്രതികരിച്ചു. മൂന്ന് മാസത്തോളം നടത്തിയ പ്രചരണത്തിലൂടെ തനിക്ക് ചേപ്പോക്കിനെ കൂടുതൽ അറിയാൻ കഴിഞ്ഞു. ചേപ്പോക്കുമായി എനിക്കുള്ള ബന്ധം ജീവിതാവസാനം വരെ തുടരും. പ്രചരണത്തിനിടയിൽ ഒരിക്കൽ പോലും താനാണ് സ്ഥാനാർഥിയെന്ന് പറഞ്ഞിരുന്നില്ല. മറ്റൊരു പാർടിയും തനിക്ക് ജനങ്ങളോട് ഇത്ര അടുത്ത് പ്രവർത്തിക്കാനുള്ള അവസരം നൽകിയിട്ടില്ല. അത്തരത്തിൽ പ്രവർത്തിക്കാൻ തനിക്ക് അവസരം നൽകിയതിന് പാർടിയോട് കടപ്പെട്ടിരിക്കുന്നു- ഖുഷ്ബു പറഞ്ഞു.

Keywords: News, Chennai, DMK, AIADMK, Tamilnadu, Assembly Election, Assembly-Election-2021, Election, Politics, Party, Actress Khushboo, Chepauk Assembly constituency, Actress Khushboo has no seat in the Chepauk Assembly constituency.
< !- START disable copy paste -->


Post a Comment