അഭിമുഖ പരീക്ഷ നടക്കുന്ന കേരള സര്‍വകലാശാലയിലേക്ക് യൂത് കോണ്‍ഗ്രസ് പ്രതിഷേധം; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി


തിരുവനന്തപുരം: (www.kvartha.com 18.02.2021) അഭിമുഖ പരീക്ഷ നടക്കുന്ന കേരള സര്‍വകലാശാലയിലേക്ക് യൂത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തി. സര്‍വകലാശാലയിലെ അനധ്യാപക തസ്തികയിലേക്ക് അഭിമുഖ പരീക്ഷ നടത്തുന്ന സെനറ്റ് ഹാളിലേക്കാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളി കയറിയത്. ഹാളിനുള്ളില്‍ കയറി അഭിമുഖം തടസ്സപ്പെടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പിഎസിക്കുവിട്ട തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം തുടക്കപ്പെട്ട് നടത്തുന്നത് ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിന് വേണ്ടിയാണെന്ന് യൂത് കോണ്‍ഗ്രസ് ആരോപിച്ചു. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം അഭിമുഖം തുടരുകയാണ്.

News, Kerala, State, Thiruvananthapuram, University, Teachers, Examination, Protesters, Youth Congress, Police, Arrest, Youth Congress protests against Kerala University Activists were arrested and removedKeywords: News, Kerala, State, Thiruvananthapuram, University, Teachers, Examination, Protesters, Youth Congress, Police, Arrest, Youth Congress protests against Kerala University Activists were arrested and removed

Post a Comment

Previous Post Next Post