ഡെല്‍ഹിയില്‍ മോഷണശ്രമം തടഞ്ഞ യുവതിയെ കുത്തിക്കൊലപ്പെടുത്തി

ന്യൂഡെല്‍ഹി: (www.kvartha.com 28.02.2021) ഡെല്‍ഹിയില്‍ മോഷണശ്രമം തടഞ്ഞ യുവതിയെ കുത്തിക്കൊലപ്പെടുത്തി. ഡെല്‍ഹിയിലെ ആദര്‍ശ് നഗറിലാണ് സംഭവം. കുട്ടിയുമൊപ്പം മാര്‍കറ്റില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു 25കാരിയായ യുവതി. ഇതിനിടെയായിരുന്നു മോഷ്ടാവ് യുവതിയുടെ പഴ്സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്.

തുടര്‍ന്ന് മോഷണ ശ്രമം തടഞ്ഞ യുവതിയെ മോഷ്ടാവ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

New Delhi, News, National, Crime, Killed, Police, Death, Woman, hospital, Robbery, Woman killed in New Delhi

Keywords: New Delhi, News, National, Crime, Killed, Police, Death, Woman, hospital, Robbery, Woman killed in New Delhi

Post a Comment

Previous Post Next Post