Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ അബൂദബിയിലും പുതുക്കാം

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Abu Dhabi,News,Auto & Vehicles,Dubai,Gulf,World,
അബൂദബി: (www.kvartha.com 19.02.2021) ദുബൈയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ അബൂദബിയിലും പുതുക്കാം. സ്മാര്‍ട് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഗതാഗത ശൃംഖല ഏകോപിപ്പിച്ചതോടെയാണ് ഇതര എമിറേറ്റിലെ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരമൊരുങ്ങിയത്.

കോവിഡ് നിയന്ത്രണ പശ്ചാത്തലത്തില്‍ ദുബൈയില്‍ പോയി വാഹന റജിസ്‌ട്രേഷന്‍ പുതുക്കി തിരിച്ചെത്തിയാല്‍ മൂന്നു തവണ കോവിഡ് ടെസ്റ്റ് എടുക്കണം. അബൂദബിയില്‍ തന്നെ പുതുക്കുന്നതോടെ യാത്രയും പിസിആര്‍ ടെസ്റ്റും ഒഴിവാക്കാം.Vehicles registered in Dubai can also be renewed in Abu Dhabi; Everything you need to know, Abu Dhabi, News, Auto & Vehicles, Dubai, Gulf, World
അബൂദബിയില്‍ വാഹനം പാസ് ചെയ്യുമ്പോള്‍ ദുബൈ റജിസ്റ്റേര്‍ഡ് വാഹനമാണെന്നു പ്രത്യേകം പറയണം. പരിശോധനാ റിപോര്‍ട് ദുബൈ ആര്‍ടിഎയുടെ സൈറ്റിലാണ് അപ് ലോഡ് ചെയ്യേണ്ടത്. ഈ സംവിധാനം ഉള്ള പരിശോധനാ കേന്ദ്രത്തില്‍ മാത്രമേ പാസ് ചെയ്യാവൂ. എല്ലാ പരിശോധനാ കേന്ദ്രങ്ങളിലും ഈ സംവിധാനമില്ലാത്തതിനാല്‍ ഇക്കാര്യം ചോദിച്ച് ഉറപ്പാക്കണം.

പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ലെങ്കില്‍ പാസ് സര്‍ടിഫിക്കറ്റ് ആര്‍ടിഎയുടെ വൈബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യും. വിവരം എസ്എംഎസ് ആയി വ്യക്തികളെ അറിയിക്കും.

ഇനി വാഹന പരിശോധനയില്‍ പരാജയപ്പെട്ടാല്‍ അക്കാര്യവും എസ്എംഎസ് സന്ദേശമായി അറിയിക്കും. അതില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് വ്യക്തമാക്കും. വാഹനത്തിന്റെ സാങ്കേതിക പ്രശ്‌നമാണെങ്കിലും പെയിന്റ് മങ്ങിയതാണെങ്കിലും റിപോര്‍ടില്‍ അക്കാര്യമുണ്ടാകും. പ്രശ്‌നം പരിഹരിച്ച ശേഷം വീണ്ടും പാസ് ചെയ്യിക്കണം. ഒരിക്കല്‍ പാസ് ചെയ്യുന്നതിന് 165 ദിര്‍ഹമാണ് നിരക്ക്. പ്രശ്‌നം പരിഹരിച്ച് വീണ്ടും എത്തുമ്പോള്‍ 70 ദിര്‍ഹം കൂടി നല്‍കണം.

പാസായാല്‍ ഇന്‍ഷുറന്‍സ് എടുത്ത് ദുബൈ ആര്‍ടിഎ സൈറ്റിലൂടെ വാഹന റജിസ്‌ട്രേഷന്‍ പുതുക്കാം. ഗതാഗത നിയമലംഘനത്തിനുള്ള പിഴയുണ്ടെങ്കില്‍ ആ തുക അടച്ചശേഷമേ പുതുക്കൂ. ദുബൈയിലേതാണെങ്കില്‍ ഒന്നിച്ച് അടയ്ക്കാം. മറ്റു എമിറേറ്റുകളിലെ പിഴയുണ്ടെങ്കില്‍ അത് അടച്ച ശേഷമാണ് റജിസ്‌ട്രേഷന്‍ പുതുക്കേണ്ടത്.

പുതിയ സംവിധാനം അനുസരിച്ച് സ്മാര്‍ട് മുല്‍ക്കിയ (റജിസ്‌ട്രേഷന്‍ കാര്‍ഡ്) ഓണ്‍ലൈനില്‍ ലഭിക്കും. അത് പ്രിന്റെടുത്തോ ഫോണിലോ സൂക്ഷിച്ചാല്‍ മതി. ഏതെങ്കിലും സമയത്ത് ദുബൈയിലേക്കു പോകുമ്പോള്‍ കിയോസ്‌കിലൂടെ പ്രിന്റെടുത്തും സൂക്ഷിക്കാം.

Keywords: Vehicles registered in Dubai can also be renewed in Abu Dhabi; Everything you need to know, Abu Dhabi, News, Auto & Vehicles, Dubai, Gulf, World.

Post a Comment