Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ 60 ലക്ഷം ഡോസ് കോവിഡ് വാക്‌സീന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം

Health and Fitness, Trending, UAE administers over 6m doses of COVID-19 vaccine #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ  


അബൂദബി: (www.kvartha.com 28.02.2021) യുഎഇയില്‍ 60 ലക്ഷം ഡോസ് കോവിഡ് വാക്‌സീന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം. പൊതുജനങ്ങള്‍ക്കു ഡിസംബര്‍ ഒന്‍പതിനു വിതരണം ആരംഭിച്ചു 3 മാസത്തിനകമാണ് ഇത്രയും പേര്‍ക്കു വാക്‌സീന്‍ നല്‍കിയത്. 24 മണിക്കൂറിനിടെ 81,790 ഡോസ് വാക്‌സീന്‍ നല്‍കി. 2 ആഴ്ചയ്ക്കിടെ മാത്രം 10 ലക്ഷം ഡോസാണ് കുത്തിവച്ചത്. 

വയോധികര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കുമാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കി വരുന്നതെന്നും വൈകാതെ എല്ലാവര്‍ക്കും വാക്‌സീന്‍ ലഭ്യമാക്കുമെന്നും ആരോഗ്യവകുപ്പ് വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു. നിലവില്‍ 100ല്‍ 60.82 പേര്‍ വാക്‌സീന്‍ എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

News, World, Gulf, Abu Dhabi, UAE, COVID-19, Vaccine, Health, Health and Fitness, Trending, UAE administers over 6m doses of COVID-19 vaccine


സമൂഹത്തിലെ പകുതിയിലേറെ പേരും വാക്‌സീന്‍ എടുത്തതോടെ കോവിഡ് വ്യാപന തോത് കുറഞ്ഞു വരുന്നതായും സൂചിപ്പിച്ചു. വാക്‌സീന്‍ എടുത്തുവെന്നു കരുതി കോവിഡ് മാനദണ്ഡങ്ങള്‍ വീഴ്ച പാടില്ലെന്നും മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും ശുചിത്വം ഉറപ്പാക്കുകയും വേണമെന്നും പറഞ്ഞു.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് വാക്‌സീന്‍ നല്‍കിവരുന്നത്. സിനോഫാം വാക്‌സീന്‍ രാജ്യമൊട്ടുക്ക് നല്‍കുന്നു. ദുബൈയില്‍ ഫൈസര്‍, അസ്ട്ര സെനക എന്നീ വാക്‌സീനുകളും ലഭ്യമാണ്. റഷ്യയുടെ സ്ഫുട്‌നിക് 5 വാക്‌സീനും യുഎഇയില്‍ മൂന്നാംഘട്ട പരീക്ഷണം നടത്തി അടിയന്തര ഉപയോഗത്തിന് അനുമതി നേടിയിട്ടുണ്ട്.

Keywords: News, World, Gulf, Abu Dhabi, UAE, COVID-19, Vaccine, Health, Health and Fitness, Trending, UAE administers over 6m doses of COVID-19 vaccine

Post a Comment