മരുഭൂമിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 3 പേര്‍ക്ക് അബൂദബി ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു; ലഹരി ഉപയോഗിച്ചതിന് 3 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും, തീര്‍ന്നില്ല, ഇനിയുമുണ്ട് ശിക്ഷ

അബൂദബി: (www.kvartha.com 21.02.2021) മരുഭൂമിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 3 പേര്‍ക്ക് അബൂദബി ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൂടാതെ ഒന്നാം പ്രതിക്ക് ലഹരി ഉപയോഗിച്ചതിന് മൂന്നു വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും പൊലീസ് വാഹനം കേടുവരുത്തിയതിന് ഒരു വര്‍ഷം തടവും ലഹരി ഉപയോഗിച്ചു വാഹനമോടിച്ചതിന് ആറു മാസം തടവും 30,000 ദിര്‍ഹം പിഴയുമുണ്ട്.UAE: 3 men get life imprisonment for molest attempt in desert, drug abuse, Abu Dhabi, News, Crime, Criminal Case, Molestation attempt, Police, Court, Gulf, World

ശിഷ്ട കാലത്തേക്കു ലൈസന്‍സ് മരവിപ്പിച്ചു. പുതുക്കുന്നതും പുതിയ ലൈസന്‍സ് എടുക്കുന്നതും തടഞ്ഞു. നമ്പര്‍ പ്ലേറ്റ് മറച്ച് വാഹനമോടിച്ചതിന് ആറു മാസം തടവും 30,000 ദിര്‍ഹം വേറെയും ശിക്ഷയുണ്ട്. രണ്ടാമന് മൂന്നു വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും മൂന്നാമന് രണ്ടു വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയുമാണ് മറ്റു ശിക്ഷകള്‍.

വാഹനത്തിലെത്തിയ മൂന്നു പേരും ചേര്‍ന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡന ശ്രമം. അതിനിടെ പൊലീസ് എത്തുന്നതുകണ്ട് വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവെ പിന്തുടര്‍ന്ന പൊലീസ് വാഹനത്തില്‍ ഇടിച്ചു രക്ഷപ്പെട്ടെങ്കിലും പ്രതികളെ പിന്നീട് പിടികൂടി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

Keywords: UAE: 3 men get life imprisonment for molest attempt in desert, drug abuse, Abu Dhabi, News, Crime, Criminal Case, Molestation attempt, Police, Court, Gulf, World.

Post a Comment

Previous Post Next Post