Follow KVARTHA on Google news Follow Us!
ad

വെള്ളം കോരുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി അഗ്നിശമന സേന

വെള്ളം കോരുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി അഗ്നിശമന സേന Thiruvananthapuram, News, Kerala, House Wife, Escaped
തിരുവനന്തപുരം: (www.kvartha.com 17.02.2021) വെള്ളം കോരുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി അഗ്നിശമന സേന. വെഞ്ഞാറമ്മൂട് കീഴായിക്കോണം വട്ടവിള വീട്ടില്‍ രോഹിണി (32) ആണ് കിണറ്റില്‍ വീണത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. വീട്ടുവളപ്പിലെ കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. 

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിശമന സേന ഇവരെ കിണറ്റില്‍ നിന്ന് കരക്കെത്തിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ നിസാറുദ്ദീന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ദിനു, ബിജേഷ്, രഞ്ജിത്, സനില്‍ കുമാര്‍, അരുണ്‍ എസ് കുറുപ്പ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Thiruvananthapuram, News, Kerala, House Wife, Escaped, The fire force rescued the woman who trapped in the well

Keywords: Thiruvananthapuram, News, Kerala, House Wife, Escaped, The fire force rescued the woman who trapped in the well

Post a Comment