Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കാൻ ഒരുങ്ങുന്നു; അമിതവേഗം മാത്രമല്ല ഇൻഷുറൻസ് ഇല്ലാത്തതും ഒപ്പിയെടുക്കുന്ന ക്യാമറകൾ വരുന്നു

The Department of Motor Vehicles is ready to tighten vehicle inspection in the state, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 23.02.2021) സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങി മോടോര്‍ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി മോടോര്‍ വാഹനവകുപ്പിന്റെ അത്യാധുനിക കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമായി കഴിഞ്ഞു. റോഡിലെ അമിതവേഗം മാത്രമല്ല ഇന്‍ഷുറന്‍സ് ഇല്ലാത്തതുള്‍പ്പെടെ റോഡിലെ മറ്റ് ഗതാഗത നിയമലംഘനങ്ങളും ഒപ്പിയെടുക്കുന്ന ക്യാമറകള്‍ വരുന്നുണ്ടെന്നാണ് പുതിയ റിപോർടുകൾ.

ഇതിനായി ആര്‍ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനമുള്ള ക്യാമറകളാണ് സംസ്ഥാനത്തെ വിവിധ പാതകളില്‍ സ്ഥാപിക്കുന്നത് . പ്രധാന പാതകളിലെ സ്ഥിരം അപകടകേന്ദ്രങ്ങളിലാണ് ഈ ക്യാമറകള്‍ സ്ഥാപിക്കുക.

ഈ സ്ഥലങ്ങള്‍ നിശ്ചയിക്കുന്ന നടപടികള്‍ മോടോര്‍ വാഹനവകുപ്പ് പൂര്‍ത്തിയാക്കിയെന്നും ഇത്തരം 700 ക്യാമറകൾ ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നതായുമാണ് പുറത്തുവന്ന റിപോർടുകൾ.

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍, ഹെല്‍മെറ്റ് ധരിക്കാത്തവര്‍, സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍, കൃത്യമായ നമ്പര്‍പ്ലേറ്റ് ഇല്ലാത്തവര്‍ തുടങ്ങിയ ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തലാണ് ഇതിലൂടെ പ്രധാനയമായും ലക്ഷ്യമിടുന്നത്. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് തപാല്‍മുഖേന നോടീസ് നല്‍കും.

മോടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പുതിയ കണ്‍ട്രോള്‍റൂമുകള്‍ മുഖേനയാവും ക്യാമറകളുടെ നിയന്ത്രണം. പാലക്കാടുള്‍പ്പെടെ ആറ് ജില്ലകളിലാണ് നിലവില്‍ കണ്‍ട്രോള്‍റൂമുകളുള്ളത്.

News, Kerala, State, Thiruvananthapuram, Motorvechicle, Vehicles, Department, Inspection, Traffic, Traffic Law, Department of Motor Vehicles,

സേഫ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനാണ് ഇവയുടെ ചുമതല.

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍റൂമുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. മറ്റ് ജില്ലകളിലും ഉടന്‍ കണ്‍ട്രോള്‍റൂമുകള്‍ വരും.

പാലക്കാട് ജില്ലയില്‍മാത്രം 48 ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഒരേസമയം രണ്ടുലക്ഷം വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ കണ്ട്രോള്‍ റൂമുകളുടെ പ്രവർത്തനം.

റഡാര്‍ സംവിധാനത്തിന്‍റെ സഹായത്തോടു കൂടിയാണ് ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ മനുഷ്യസഹായമില്ലാതെ പിഴചുമത്താന്‍ കഴിയുന്ന സംവിധാനമാണിത്.

മാർച് മാസമോടെ 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാകും. 2021-ല്‍ 50 ശതമാനം റോഡ് അപകടങ്ങള്‍ കുറയ്ക്കുകയാണ് മോടോര്‍ വാഹനവകുപ്പിന്റെ ലക്ഷ്യം.

പ്രധാന റോഡുകളിലാണ് ക്യാമറകള്‍ ഘടിപ്പിക്കുക. വയര്‍ലെസ് ക്യാമറകള്‍ ആയിരിക്കും സ്ഥാപിക്കുന്നത്. അതിനാൽ തന്നെ ഇടയ്ക്കിടെ സ്ഥാനം മാറ്റാനാകും. അതുകൊണ്ടുതന്നെ ക്യാമറയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അപ്പോള്‍ മാത്രം വാഹനത്തിന്‍റെ വേഗത കുറച്ച് രക്ഷപ്പെടുന്ന രീതിയും ഇനിമുതല്‍ നടക്കില്ല.

Keywords: News, Kerala, State, Thiruvananthapuram, Motorvechicle, Vehicles, Department, Inspection, Traffic, Traffic Law, Department of Motor Vehicles, The Department of Motor Vehicles is ready to tighten vehicle inspection in the state.
< !- START disable copy paste -->

إرسال تعليق