തോളിൽ കടിച്ച പുള്ളിപുലിയുടെ കണ്ണിൽ കൈവിരൽ കുത്തിയിറക്കി; 12 വയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൈസുരു: (www.kvartha.com 23.02.2021) തോളിൽ കടിച്ച പുള്ളിപുലിയുടെ കണ്ണിൽ കൈവിരൽ കുത്തിയിറക്കി 12 വയസുകാരൻ. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് ആണ് നന്ദൻ എന്ന 12 കാരൻ രക്ഷപ്പെട്ടത്. പുലി കടിച്ചപ്പോഴും മനോധൈര്യം ഒന്നുകൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. തോളിൽ കടിച്ച പുലിയുടെ കണ്ണിൽ കൈവിരൽ കുത്തിയിറക്കിയാണ് നന്ദൻ സാഹസികമായി രക്ഷപ്പെട്ടത്. കണ്ണിൽ വിരൽ കുത്തിയിറക്കിയതോടെ വേദന സഹിക്കാതെ പുലി തോളിലെ കടിവിട്ട് കുറ്റിക്കാട്ടിലേക്ക് ഓടുകയായിരുന്നു.

News, Boy, Escaped, National, Karnataka, India, Boy escaped, Leopard, Mysore,

മൈസുരുവിലെ ബീര​ഗൗഡനഹുണ്ഡി എന്ന ​ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പിതാവിന്റെ ഫാം ഹൗസിൽ കാലികൾക്ക് തീറ്റകൊടുക്കാൻ എത്തിയപ്പോഴാണ് നന്ദനെ പുലി ആക്രമിച്ചത്. വൈക്കോലിനുള്ളിൽ മറഞ്ഞിരുന്ന പുലി നന്ദന് മേലേക്ക് ചാടി വീണ് കടിക്കുകയായിരുന്നു. ഉടൻ പുലിയുടെ കണ്ണിൽ‌ കുത്തുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തതുകൊണ്ട് നന്ദൻ രക്ഷപ്പെട്ടു.

തോളിൽ കടിയേറ്റ നന്ദനെ ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തു. പുലി ആക്രമിക്കുമ്പോൾ പിതാവ് തൊട്ടടുത്ത് ഉണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതിന് മുമ്പ് നന്ദൻ സ്വയം രക്ഷപ്പടുകയായിരുന്നു.

Keywords: News, Boy, Escaped, National, Karnataka, India, Boy escaped, Leopard, Mysore, The boy escaped from a leopard in Mysore.
< !- START disable copy paste -->


Post a Comment

Previous Post Next Post