10 മാസത്തിനുള്ളില്‍ 10 കുട്ടികളുടെ അമ്മയായി 23കാരി; ആഗ്രിക്കുന്നത് 105 കുഞ്ഞുങ്ങള്‍

മോസ്‌കോ: (www.kvartha.com 18.02.2021) 10 മാസത്തിനുള്ളില്‍ 10 കുട്ടികളുടെ അമ്മയായി 23കാരി. റഷ്യന്‍ സ്വദേശിനിയായ ക്രിസ്റ്റീന ഒസ്ടര്‍ക് എന്ന 23കാരിയും ഭര്‍ത്താവായ സമ്പന്നനായ ഹോടല്‍ ബിസിനസുകാരന്‍ ഗാലിപും ആണ് ആ ഭാഗ്യവാന്‍മാര്‍. കുസൃതികളും കളിചിരികളുമായി വീടിനുള്ളില്‍ ഒന്നിലധികം കുഞ്ഞുങ്ങള്‍ വേണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ വിരളമായിരിക്കും. എന്നാല്‍ വീട് നിറയെ കുട്ടികള്‍ വേണം എന്നാണ് ക്രിസ്റ്റീനയുടേയും ഗാലിപിന്റേയും ആഗ്രഹം. കൃത്യമായി പറഞ്ഞാല്‍ 105 കുഞ്ഞുങ്ങള്‍.Russian woman, 23, who welcomed TEN surrogate babies in 10 months with her millionaire husband, 56, claims they hope to have 105 children carried by other women, Mosco, Russia, Lifestyle & Fashion, Pregnant Woman, Child, World

ഈ ആഗ്രഹം സാധിച്ചെടുക്കാന്‍ അവര്‍ ഗര്‍ഭപാത്രങ്ങള്‍ വാടകയ്ക്ക് എടുക്കുക എന്ന മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ വാടക ഗര്‍ഭപാത്രങ്ങളിലൂടെ 10 കുഞ്ഞുങ്ങളുടെ മാതാപിതാക്കളായിരിക്കുകയാണ് ഈ ദമ്പതികള്‍ .

പതിനേഴാം വയസില്‍ താന്‍ ഗര്‍ഭം ധരിച്ച് പ്രസവിച്ച വൈക എന്നൊരു മകള്‍ കൂടി ക്രിസ്റ്റീനയ്ക്ക് ഉണ്ട്. 56 കാരനായ ഭര്‍ത്താവ് ഗാലിപിനും ആദ്യ വിവാഹത്തില്‍ മക്കളുണ്ട്. മകളുടെ ജന്മ ശേഷമാണ് ക്രിസ്റ്റീന ഗാലിപിനെ പരിചയപ്പെടുകയും വിവാഹം ചെയ്യുന്നതും. വീടുനിറയെ കുഞ്ഞുങ്ങള്‍ വേണമെന്ന ആഗ്രഹം പരസ്പരം പങ്കു വച്ചതോടെ എല്ലാ വര്‍ഷവും ഓരോ കുഞ്ഞിന് ജന്മം നല്‍കാനായിരുന്നു ആദ്യത്തെ തീരുമാനം.

എന്നാല്‍ വൈദ്യപരിശോധനയില്‍ ക്രിസ്റ്റീനയുടെ ആരോഗ്യസ്ഥിതി അതിന് അനുകൂലമല്ല എന്ന് അറിഞ്ഞതോടെ ഗര്‍ഭപാത്രങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. നൂറിനു മുകളില്‍ മക്കള്‍ എന്ന തങ്ങളുടെ ആഗ്രഹം നടത്തിയെടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അതാണെന്ന് മനസ്സിലായതോടെ അടുത്തടുത്ത മാസങ്ങളില്‍ തന്നെ വാടക ഗര്‍ഭധാരണത്തിന് തയ്യാറായവരെ കണ്ടെത്തുകയായിരുന്നു.

അവരുടെ ആദ്യത്തെ കുട്ടി മുസ്തഫ 2020 മാര്‍ച്ച് 10 ന് ജനിച്ചു, പത്താമത്തെ കുട്ടി ഒലിവിയ 2021 ജനുവരി 16 ന് ജനിച്ചു. ലക്ഷക്കണക്കിന് രൂപയാണ് ഓരോ കുഞ്ഞുങ്ങളുടെയും പ്രസവത്തിനായി ചെലവാക്കിയിരിക്കുന്നത്. ഒരുതവണയെങ്കിലും മാതാവായ യുവതികളെ മാത്രമാണ് തങ്ങളുടെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാനായി ഇരുവരും തിരഞ്ഞെടുത്തത്. ഇതിനുപുറമേ ഇവര്‍ക്ക് ദുശീലങ്ങള്‍ ഒന്നുമില്ല എന്നും കരാറില്‍ ഒപ്പ് വയ്ക്കുന്നതിനുമുമ്പ് ഉറപ്പു വരുത്തിയിരുന്നു.

ഇപ്പോള്‍ വീട്ടിലെത്തിയിരിക്കുന്ന പുതിയ അതിഥികള്‍ അല്പംകൂടി മുതിര്‍ന്നശേഷമേ ഇനി കുഞ്ഞുങ്ങള്‍ക്കായി ശ്രമിക്കൂ എന്നും ഇരുവരും തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ കാര്യം ശ്രദ്ധിക്കുന്നതിനുവേണ്ടി പ്രത്യേക പരിചാരകരെയും നിയമിച്ചിട്ടുണ്ട്.

എങ്കിലും ദിവസത്തില്‍ പരമാവധി സമയവും കുഞ്ഞുങ്ങളുടെ കാര്യം നേരിട്ട് ശ്രദ്ധിച്ചു അവരോടൊപ്പം തന്നെ ചിലവഴിക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് ക്രിസ്റ്റീന പറയുന്നു. കുഞ്ഞുങ്ങളുടെ ഉറക്കം, ആഹാരം എന്നിവയ്ക്ക് പുറമേ അവരെക്കുറിച്ചുള്ള ചെറിയ വിവരങ്ങള്‍ പോലും ഡയറിയില്‍ കൃത്യമായി രേഖപ്പെടുത്തി വയ്ക്കാറുണ്ട് എന്നും ക്രിസ്റ്റീന പറയുന്നു. ദിവസവും രാത്രി എട്ടുമണിക്ക് ഉറങ്ങുന്ന കുട്ടികള്‍ രാവിലെ ആറുമണിക്ക് ഉണരുമെന്നും ക്രിസ്റ്റീന പറയുന്നു.

Keywords: Russian woman, 23, who welcomed TEN surrogate babies in 10 months with her millionaire husband, 56, claims they hope to have 105 children carried by other women, Mosco, Russia, Lifestyle & Fashion, Pregnant Woman, Child, World.







Post a Comment

أحدث أقدم