Follow KVARTHA on Google news Follow Us!
ad

'സ്വന്തം വഴി തെരഞ്ഞെടുക്കുക, പ്രതിസന്ധികളില്‍ പതറരുത്'; രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ യുവാക്കള്‍ക്ക് ഉപദേശവുമായി മന്‍കി ബാതില്‍ നരേന്ദ്രമോദി

PM Modi ‘Mann Ki Baat’ Highlights: ‘Aatmanirbhar Bharat not just govt policy, it’s national spirit,’ says PM #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാ

ന്യൂഡെല്‍ഹി: (www.kvartha.com 28.02.2021) രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ യുവാക്കള്‍ക്ക് ഉപദേശവുമായി മന്‍കി ബാതില്‍ നരേന്ദ്രമോദി. സ്വന്തം വഴി സ്വയം തെരഞ്ഞെടുക്കണമെന്നും, പ്രതിസന്ധികളില്‍ പതറരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സാമ്പ്രദായിക വഴികളില്‍ മാത്രം ഉറച്ച് നില്‍ക്കരുതെന്നും പുതിയ മേഖലകള്‍ കണ്ടെത്തണമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞ് വയ്ക്കുന്നത്. അങ്ങനെയുള്ളവര്‍ക്കേ വിജയിച്ച ചരിത്രമുള്ളുവെന്നും മോദി പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ വേരോട്ടത്തിന് ബിജെപി ശ്രമിക്കുന്നതിനിടെ തമിഴ് പഠിക്കാന്‍ വലിയ ആഗ്രഹമുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശവും ശ്രദ്ധേയമായി. 

News, National, India, New Delhi, Narendra Modi, Prime Minister, Job, Lifestyle & Fashion, PM Modi ‘Mann Ki Baat’ Highlights: ‘Aatmanirbhar Bharat not just govt policy, it’s national spirit,’ says PM


കോവിഡിന് പിന്നാലെ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ പശ്ചാത്തലത്തില്‍ 'മോദി തൊഴില്‍ തരൂ' എന്ന പ്രചാരണം ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ശക്തമായിട്ടുണ്ട്. 35 കോടിയോളം പേര്‍ തൊഴില്‍ രഹിതരായെന്ന റിപോര്‍ടുകളോട് കേന്ദ്രസര്‍കാര്‍ മൗനം തുടരുമ്പോഴാണ് മന്‍ കി ബാതില്‍ പ്രധാനമന്ത്രിയുടെ അനുനയ ശ്രമം.

Keywords: News, National, India, New Delhi, Narendra Modi, Prime Minister, Job, Lifestyle & Fashion, PM Modi ‘Mann Ki Baat’ Highlights: ‘Aatmanirbhar Bharat not just govt policy, it’s national spirit,’ says PM

Post a Comment