Follow KVARTHA on Google news Follow Us!
ad

ഇരുട്ടടിയായി ഇന്ധനവില; വീണ്ടും പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയും കൂട്ടി, 9മാസം കൊണ്ട് പെട്രോളിനും ഡീസലിനും വര്‍ധിച്ചത് 21രൂപ

Finance, Petrol price was hiked by 28 paise per liter and diesel by 25 paise #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം/ കൊച്ചി: (www.kvartha.com 24.02.2021) രാജ്യത്ത് ഇരുട്ടടിയായി ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെകോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ബുധനാഴ്ച കൂടിയത്. ഒമ്പത് മാസം കൊണ്ട് പെട്രോളിനും ഡീസലിനും 21 രൂപയാണ് വര്‍ധിച്ചത്.

News, Kerala, State, Thiruvananthapuram, Kochi, Petrol, Petrol Price, Diesel, Technology, Business, Finance, Petrol price was hiked by 28 paise per liter and diesel by 25 paise



കൊച്ചിയില്‍ ബുധനാഴ്ച പെട്രോള്‍ വില 91 രൂപ 48 പൈസയും ഡീസല്‍ 86 രൂപ 11 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ 7 പൈസയായി. ഡീസല്‍ വില 87 രൂപ 6 പൈസയിലെത്തി. രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

Keywords: News, Kerala, State, Thiruvananthapuram, Kochi, Petrol, Petrol Price, Diesel, Technology, Business, Finance, Petrol price was hiked by 28 paise per liter and diesel by 25 paise

إرسال تعليق