കേരളത്തിൽ ബി ജെ പി യിലേക്ക് കടന്നുവരുന്നത് കൂടുതലും സി പി എമിൽ നിന്നുമാണെന്ന് കെ സുരേന്ദ്രൻ

തൃശൂർ: (www.kvartha.com 28.02.2021)  കേരളത്തിൽ ബിജെപിയിലേക്ക് കടന്നുവരുന്നത് കൂടുതലും സിപിഎമിൽ നിന്നുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

എല്‍ഡിഎഫും യുഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബിജെപി സ്ഥാനാർഥി പട്ടിക പുറത്ത് വിടുമെന്നും ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കെ സുരേന്ദ്രന്‍ ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിജയയാത്രയിൽ തൃശൂരിൽ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. അതുകൊണ്ട് തന്നെ യാത്ര നിര്‍ത്തിവെച്ചുകൊണ്ട് സ്ഥാനാര്‍ഥി നിര്‍ണയം നടത്താന്‍ ആലോചിച്ചിരുന്നു.

News, Kerala, Politics, State, Top-Headlines, Thrissur, BJP, CPI(M), CPM, UDF, K. Surendran, Assembly-Election-2021, Assembly Election, Election,

എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സ്ഥാനാര്‍ഥി നിര്‍ണയമുണ്ടാകുമെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഒപ്പം എന്‍ഡിഎ ഘടക കക്ഷികളുമായും സീറ്റ് നിര്‍ണയത്തെക്കുറിച്ചുള്ള ചര്‍ചകളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബിഡിജെഎസിന് ഒരുപക്ഷേ കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള സാധ്യതയും കാണുന്നുണ്ട്.

Keywords: News, Kerala, Politics, State, Top-Headlines, Thrissur, BJP, CPI(M), CPM, UDF, K. Surendran, Assembly-Election-2021, Assembly Election, Election,  K Surendran said that most of the people joining the BJP are from the CPM.
< !- START disable copy paste -->

Post a Comment

Previous Post Next Post