ജ്വലറി കുത്തിത്തുറന്ന് മോഷണം; 25 പവന്‍ സ്വര്‍ണം കവര്‍ന്നു

ആലപ്പുഴ: (www.kvartha.com 18.02.2021) കരുവാറ്റയില്‍ ജ്വലറി കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്നു. ദേശീയപാതക്കരികിലെ ബ്രദേഴ്സ് ജ്വലറിയിലാണ് പുലര്‍ച്ചെ മൂന്ന് മണിക്ക് മോഷണം നടന്നത്. ഉടമയുടെ ഫോണില്‍ സിസിടിവി അലാറം അടിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടനെ തന്നെ ഉടമ സംഭവസ്ഥലത്തെത്തിയപ്പോള്‍ ഷട്ടര്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. 

ജ്വല്ലറിയില്‍ നിന്ന് അഞ്ചുമാലയാണ് മോഷ്ടിച്ചത്. ഏകദേശം 25 പവന്‍ തൂക്കം വരുമെന്നാണ് ഉടമ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. സിസിടിവി ദൃശ്യങ്ങളില്‍ ജാക്കറ്റ് ധരിച്ചാണ് യുവാവ് ജ്വല്ലറിക്കുള്ളിലേക്ക് കടന്നിട്ടുള്ളത്. യുവാവ് അകത്തുകയറുന്നതും മാലയെടുത്ത് കടന്നുകളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Alappuzha, News, Kerala, Robbery, Gold, Police, CCTV, Jewelery theft in Karuvatta; 25 sovereign gold looted

Keywords: Alappuzha, News, Kerala, Robbery, Gold, Police, CCTV, Jewelery theft in Karuvatta; 25 sovereign gold looted

Post a Comment

Previous Post Next Post