Follow KVARTHA on Google news Follow Us!
ad

ഐപിഎല്‍ താരലേലം ഉച്ചകഴിഞ്ഞു 3 മുതല്‍ ചെന്നൈയില്‍; മിനി ലേലത്തില്‍ പങ്കെടുക്കുന്നത് 164 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പെടെ 292 പേര്‍

Finance, Business, IPL star auction in Chennai from 3 pm; 292 people including 164 Indian players are participating #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെ


കൊച്ചി: (www.kvartha.com 18.02.2021) ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രികെറ്റിന്റെ ഈ വര്‍ഷത്തെ താരലേലം ഉച്ചകഴിഞ്ഞു 3 മുതല്‍ ചെന്നൈയില്‍ നടക്കും. 164 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ 292 പേരാണു മിനി ലേലത്തില്‍ പങ്കെടുക്കുന്നത്. 8 ടീമുകളിലായി പരമാവധി 61 താരങ്ങള്‍ക്ക് അവസരമൊരുങ്ങും. വിദേശതാരങ്ങളില്‍നിന്ന് 22 പേര്‍ക്കാണു ടീമുകളുടെ വിളിയെത്തുക. താരലേലം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ തല്‍സമയം കാണാം. 

താരലേലത്തിനു മുന്നോടിയായി എട്ടു ടീമുകളും ചേര്‍ന്ന് 139 താരങ്ങളെയാണ് നിലനിര്‍ത്തിയത്. 57 താരങ്ങളെ റിലീസ് ചെയ്തു. ലേലത്തില്‍ ഏറ്റവുമധികം തുകയുമായെത്തുന്ന ടീം പഞ്ചാബ് കിങ്‌സാണ്. 5 വിദേശതാരങ്ങളുള്‍പ്പെടെ 9 കളിക്കാരെ തേടുന്ന കിങ്‌സിന് 53.2 കോടി രൂപ ലേലത്തില്‍ ചെലവഴിക്കാം. മലയാളി താരം സഞ്ജു സാംസണ്‍ നായകനാകുന്ന രാജസ്ഥാന്‍ റോയല്‍സാണു ലേലത്തുകയില്‍ രണ്ടാമത്; 37.85 കോടി.

മൂന്നു വിദേശതാരങ്ങളുള്‍പ്പെടെ 9 പേര്‍ക്കാകും റോയല്‍സിന്റെ വിളിയെത്തുക. 35.4 കോടിയുള്ള ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സാണു 3ാം സ്ഥാനത്ത്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ കളിക്കാരെ തേടുന്ന ടീമും ബെംഗളൂരുവാണ്. ഡല്‍ഹിയില്‍ നിന്നു 2 താരങ്ങളെ (ഓസീസ് ഓള്‍റൗണ്ടര്‍ ഡാനിയല്‍ സാംസും ഹര്‍ഷല്‍ പട്ടേലും) ട്രേഡിങ് വിന്‍ഡോയിലൂടെ സ്വന്തമാക്കിയിട്ടുള്ള ബെംഗളൂരുവിന് ഇനി 11 പേരെക്കൂടി കൂടെക്കൂട്ടാം. ഇതില്‍ മൂന്ന് വിദേശ താരങ്ങളും ഉള്‍പ്പെടുന്നു.

നിലവിലെ ടീം ഏറെക്കുറെ നിലനിര്‍ത്തിയ ഹൈദരാബാദും കൊല്‍ക്കത്തയും 5 താരങ്ങളെ മാത്രമേ റിലീസ് ചെയ്തിട്ടുള്ളൂ. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റെ വിദേശനിരയിലാണു പ്രകടമായ മാറ്റം. മുംബൈ ഒഴിവാക്കിയ ഏഴില്‍ 5 പേരും വിദേശതാരങ്ങള്‍.

News, Kerala, Kochi, Sports, Cricket, Players, IPL, IPL-Auction-2021, Finance, Business, IPL star auction in Chennai from 3 pm; 292 people including 164 Indian players are participating


* ടീമുകളും ലേലത്തുകയും (തുക രൂപയില്‍)

*  കിങ്‌സ് ഇലവന്‍ 53.20 കോടി

*  രാജസ്ഥാന്‍ റോയല്‍സ് 37.85 കോടി

*  റോയല്‍ ചാലഞ്ചേഴ്‌സ് 35.40 കോടി

*  ചെന്നൈ സൂപര്‍ കിങ്‌സ് 19.90 കോടി

*  മുംബൈ ഇന്ത്യന്‍സ് 15.35 കോടി

*  ഡെല്‍ഹി ക്യാപിറ്റല്‍സ് 13.40 കോടി

*  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 10.75 കോടി

*  സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 10. 75 കോടി

*  ഓരോ ടീമുകളും നിലനിര്‍ത്തിയ താരങ്ങള്‍;

*  കിങ്‌സ് ഇലവന്‍ പഞ്ചാബ്

കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, മന്‍ദീപ് സിങ്, സര്‍ഫറാസ് ഖാന്‍, ദീപക് ഹൂഡ, പ്രഭ് സിമ്രാന്‍ സിങ്, മുഹമ്മദ് ഷമി, നിക്കോളാസ് പുരാന്‍, ക്രിസ് ജോര്‍ദാന്‍, ദര്‍ഷന്‍ നല്‍കണ്ഡ, രവി ബിഷ്‌ണോയ്, മുരുകന്‍ അശ്വിന്‍, അര്‍ഷ്ദീപ് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഇഷാന്‍ പോറെല്‍.

*  റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, യുസ്വേന്ദ്ര ചെഹല്‍, ദേവ്ദത്ത് പടിക്കല്‍, വാഷിങ്ടന്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി, ജോഷ്വ ഫിലിപ്പെ, ഷഹബാസ് അഹമ്മദ്, ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, പവന്‍ ദേശ്പാണ്ഡെ

*  ഡെല്‍ഹി ക്യാപിറ്റല്‍സ്

ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, അമിത് മിശ്ര, ഇഷാന്ത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍, ലളിത് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രവീണ്‍ ദുബെ, കഗീസോ റബാദ, ആന്റിച് നോര്‍ട്യ, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ക്രിസ് വോക്‌സ്, ഡാനിയല്‍ സാംസ്

*  മുംബൈ ഇന്ത്യന്‍സ്

രോഹിത് ശര്‍മ, ക്വിന്റന്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ക്രിസ് ലിന്‍, അന്‍മോല്‍പ്രീത് സിങ്, സൗരഭ് തിവാരി, ആദിത്യ താരെ, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, അനുകൂല്‍ റോയ്, ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചാഹര്‍, ജയന്ത് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, മൊഹ്‌സിന്‍ ഖാന്‍

*  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസന്‍, മനീഷ് പാണ്ഡെ, പ്രിയം ഗാര്‍ഗ്, വിരാട് സിങ്, വൃദ്ധിമാന്‍ സാഹ, ജോണി ബെയര്‍‌സ്റ്റോ, ശ്രീവത്സ് ഗോസ്വാമി, വിജയ് ശങ്കര്‍, മുഹമ്മദ് നബി, മിച്ചല്‍ മാര്‍ഷ്, ജെയ്‌സന്‍ ഹോള്‍ഡര്‍, അഭിഷേക് ശര്‍മ, അബ്ദുല്‍ സമദ്, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, ടി.നടരാജന്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ഥ് കൗള്‍, ബേസില്‍ തമ്പി, ഷഹബാസ് നദീം

*  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ദിനേഷ് കാര്‍ത്തിക്, നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഒയിന്‍ മോര്‍ഗന്‍ രാഹുല്‍ ത്രിപാഠി, സുനില്‍ നരൈന്‍, ആന്ദ്രെ റസ്സല്‍, പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി, ലോക്കി ഫെര്‍ഗൂസന്‍, കുല്‍ദീപ് യാദവ്, കംലേഷ് നാഗര്‍കോട്ടി, ശിവം മാവി, പ്രാസിദ് കൃഷ്ണ, സന്ദീപ് വാരിയര്‍

*  രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍, മനന്‍ വോഹ്‌റ, ഡേവിഡ് മില്ലര്‍, ജോസ് ബട്‌ലര്‍, യശ്വസ്വി ജയ്‌സ്വാള്‍, റോബിന്‍ ഉത്തപ്പ, അനൂജ് റാവത്ത്, ബെന്‍ സ്റ്റോക്‌സ്, രാഹുല്‍ തെവാത്തിയ, മഹിപാല്‍ ലോംറോര്‍, റയാന്‍ പരാഗ്, ജോഫ്ര ആര്‍ച്ചര്‍, ജയ്ദേവ് ഉനദ്കട്, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, മായങ്ക് മാര്‍ക്കണ്ഡെ, ആന്‍ഡ്രൂ ടൈ.

Keywords: News, Kerala, Kochi, Sports, Cricket, Players, IPL, IPL-Auction-2021, Finance, Business, IPL star auction in Chennai from 3 pm; 292 people including 164 Indian players are participating

Post a Comment