Follow KVARTHA on Google news Follow Us!
ad

ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷക നേതാവ് ഉള്‍പെടെ 2പേര്‍ അറസ്റ്റില്‍

Arrest, Police, Farmer leader among two arrested from Jammu in Red Fort violence case #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   


ന്യൂ ഡെല്‍ഹി: (www.kvartha.com 23.02.2021) ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷക നേതാവ് ഉള്‍പെടെ 2പേരെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് ഡെല്‍ഹി പൊലീസ് അറിയിച്ചു. ജമ്മു കശ്മീര്‍ യുണൈറ്റഡ് കിസാന്‍ ഫ്രന്‍ഡ് ചെയര്‍മാന്‍ മൊഹിന്ദര്‍ സിംഗ്, ജമ്മു സ്വദേശി മന്‍ദീപ് സിംഗ് എന്നിവരെയാണ് ഡെല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീര്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

ചെങ്കോട്ട സംഘര്‍ഷത്തില്‍ സജീവ പങ്കാളികള്‍ ആയിരുന്നുവെന്നും ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നുമാണ് ഇരുവര്‍ക്കുമെതിരെയുള്ള ആരോപണം. ചെങ്കോട്ടയിലെ താഴികക്കുടത്തില്‍ കയറിപ്പറ്റിയ ജസ്പ്രീത് സിംഗിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

News, National, India, New Delhi, Farmers, Protesters, Trending, Arrest, Police, Farmer leader among two arrested from Jammu in Red Fort violence case


ഇതിനിടെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്ന പ്രധാന പ്രതി നടന്‍ ദീപ് സിദ്ദുവിനെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. 

കര്‍ഷക സമരം 90ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കര്‍ഷകര്‍ പറഞ്ഞു.

Keywords: News, National, India, New Delhi, Farmers, Protesters, Trending, Arrest, Police, Farmer leader among two arrested from Jammu in Red Fort violence case

Post a Comment