Follow KVARTHA on Google news Follow Us!
ad

വ്യാജ ജ്യോത്സ്യന്മാരുടെ തട്ടിപ്പിനിരയായി സര്‍കാര്‍ ഉദ്യോഗസ്ഥന് നഷ്ടമായത് 1 കോടിയോളം രൂപ

Fake astrologers Cheated the Government employee, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
വഡോദര: (www.kvartha.com 28.02.2021) അൻപത് വയസ് ആയിട്ടും വിവാഹം ശരിയാവാതിരുന്ന സർകാർ ഉദ്യോഗസ്ഥന് വ്യാജ ജ്യോത്സ്യന്മാരുടെ തട്ടിപ്പിനിരയായി നഷ്ടമായത് ഒരു കോടിയോളം രൂപ.

എല്ലാവിധ പ്രശ്നങ്ങളും തീരാന്‍ മാര്‍ഗങ്ങള്‍ ഉണ്ടെന്ന് വാഗ്ദാനം ചെയ്ത് 96.8 ലക്ഷം രൂപയാണ് വിവിധ കാലയളവിലായി വ്യാജ ജ്യോത്സന്മാരുടെ സംഘം ഇയാളില്‍ നിന്നും തട്ടിയെടുത്തത്.

ഡല്‍ഹിയില്‍ നിന്നുള്ള സംഘമാണ് ഗുജറാത്ത് സുബാന്‍പുര സ്വദേശിയായ 52 കാരനെ തട്ടിപ്പിനിരയാക്കിയത്. 2018 ജനുവരിയിലണ് തട്ടിപ്പു സംഘത്തിന്‍റെ ആദ്യ കോള്‍ ഇദ്ദേഹത്തെ തേടിയെത്തിയത്. അയോധ്യ രാമജന്മഭൂമിയില്‍ നിന്നുള്ള ജ്യോതിഷി ആണെന്ന് പറഞ്ഞാണ് ഫോൺ വിളിച്ചത്. ഉദ്യോഗസ്ഥനോട് ജോലിവിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ ഇയാള്‍, എന്ത് പ്രശ്നം ഉണ്ടെങ്കിലും പങ്കുവയ്ക്കാനും ആവശ്യപ്പെട്ടു.

News, India, Gujarat, Police, Case, Fake, Delhi, New Delhi, Fraud, National, Fake astrologers, Government employee, Cheated,

ഇതുവരെ വിവാഹിതനായിട്ടില്ലെന്നും ഒറ്റയ്ക്കാണ് കഴിയുന്നതെന്നും ഇയാൾ ജ്യോത്സനോട് വെളിപ്പെടുത്തി. ഇതുകേട്ട ജ്യോത്സന്‍ ഇയാളോട് ജനന തീയതി ചോദിച്ചറിഞ്ഞു. 35-40 വയസിന് ഇടയില്‍ പ്രായമുള്ള ഒരു സ്ത്രീയുമായി വിവാഹം ഉടന്‍ തന്നെ നടക്കുമെന്നും ഒരു മകന്‍ ജനിക്കുമെന്നും പ്രവചിക്കുകയും ചെയ്തു.

കൂടാതെ ഉദ്യോഗസ്ഥന്‍റെ കുടുംബം ദുരാത്മാക്കളുടെ പിടിയിലാണെന്നും ഇതില്‍ നിന്നും മോചനം നേടാന്‍ ഒരു എരുമയെ ബലികൊടുക്കണമെന്നും സംഘം അറിയിച്ചു. അതുപോലെ മരിച്ചു പോയ മാതാപിതാക്കളുടെ ശാന്തിക്കായും വീട്ടില്‍ അഭിവൃദ്ധിയുണ്ടാകാനും നിരവധി അനുഷ്ഠാന കര്‍മങ്ങളും വേണ്ടി വരുമെന്നും അതിനായി പണം നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥന് വേണ്ടി പശുക്കളെ ദാനം ചെയ്യുമെന്നും രാജ്യത്തെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ പ്രാര്‍ഥന നടത്തുമെന്നും കൂടി വ്യക്തമാക്കിയ ശേഷമായിരുന്നു പണം ആവശ്യപ്പെട്ടത്.

എന്നാൽ ഇതിന് പിന്നാലെ തന്നെ ഇരയ്ക്ക് ഒരേ സംഘത്തില്‍ നിന്നുള്ള വ്യത്യസ്ത ആളുകളില്‍ നിന്നും കോളുകള്‍ വരാന്‍ തുടങ്ങി. 'ജ്യോതിഷി', ഋഷി എന്നൊക്കെ പരിചയപ്പെടുത്തിയായിരുന്നു കോളുകള്‍ വന്നത്.

ഓരോ തവണ ഓരോ ആളുകളും വിളിച്ച്‌ ആവശ്യപ്പെടുന്ന തുക ഇയാള്‍ ബാങ്ക് അകൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കുകയായിരുന്നു പതിവ്. ഒടുവില്‍ തട്ടിപ്പ് മനസിലാക്കി വന്നപ്പോഴേക്കും ഒരുപാട് വൈകി. 97 ലക്ഷത്തോളം രൂപയാണ് അപ്പോഴേക്കും അയാള്‍ക്ക് നഷ്ടമായത്.

ഫോൺ വഴി മാത്രമുള്ള പരിചയം വച്ചാണ് ഇത്രയും വലിയൊരു തട്ടിപ്പിന് അയാൾ ഇരയാകുന്നതും. വഞ്ചിക്കപ്പെട്ടു എന്ന് വ്യക്തമായതോടെയാണ് സർകാർ ഉദ്യോഗസ്ഥന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പണം ട്രാൻസ്ഫർ ചെയ്തു നല്‍കിയ അകൗണ്ട് വിവരങ്ങൾ അനുസരിച്ച് അജ്ഞാതരായ ഒൻപത് പേർ ഉൾപെടെ പതിനാറ് പേർക്കെതിരെയാണ് ഇയാൾ പരാതി നൽകിയത്.

തട്ടിപ്പ് സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ ഇവർ ഡല്‍ഹിയിൽ നിന്നുള്ളവരാണെന്നാണ് തെളിഞ്ഞത്. രണ്ട് പേർ ഉടൻ തന്നെ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.

Keywords: News, India, Gujarat, Police, Case, Fake, Delhi, New Delhi, Fraud, National, Fake astrologers, Government employee, Cheated, Fake astrologers Cheated the Government employee.
< !- START disable copy paste -->

Post a Comment