മരടില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: (www.kvartha.com 27.02.2021) മരടില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. മരട് തോമസപുരം സ്വദേശി കളപ്പുരയ്ക്കല്‍ തങ്കമ്മ ചാക്കോ(74)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ് തറയില്‍ വീണ് കിടക്കുകയായിരുന്നു. തങ്കമ്മ ചാക്കോ ഏറെ നാളായി  വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. 

പൊലീസും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍ വഴുതി വീണ് തല തറയിലിടിച്ചതാവാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുമ്പ് മരണം സംഭവിച്ചെന്നാണ് കരുതുന്നത്.

Kochi, News, Kerala, Death, Found Dead, Injured, injury, Police, Elderly woman was found dead in Maradu

Keywords: Kochi, News, Kerala, Death, Found Dead, Injured, injury, Police, Elderly woman was found dead in Maradu

Post a Comment

Previous Post Next Post