Follow KVARTHA on Google news Follow Us!
ad

'കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍' ഫെബ്രുവരി 24ന് പ്രകാശനം ചെയ്യും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Released,Oommen Chandy,Kerala,
തിരുവനന്തപുരം: (www.kvartha.com 23.02.2021) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൊറോണക്കാലത്തെ ഇടപെടലുകളെ കുറിച്ച് പ്രസ് സെക്രടെറി പി ടി ചാക്കോ രചിച്ച 'കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍' ഫെബ്രുവരി 24ന് പ്രകാശനം ചെയ്യും.

പ്രസ് ക്ലബ്ബില്‍ രാവിലെ 10 മണിക്കു നടക്കുന്ന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി, ഡോ. ശശി തരൂര്‍ എംപി, മുന്‍ അംബാസഡര്‍ വേണു രാജാമണി എന്നിവര്‍ പങ്കെടുക്കും.Coronakalatha Kunhonju Kadhakal will be released on February 24, Thiruvananthapuram, News, Politics, Released, Oommen Chandy, Kerala
കാര്‍ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട് ആമുഖവും ജ്യോതി വിജയകുമാര്‍ സ്വാഗതവും പിറ്റി ചാക്കോ നന്ദിയും പറയും.

ലോക്ഡൗണില്‍ വീട്ടില്‍ കഴിയാന്‍ നിര്‍ബന്ധിതനായ ഉമ്മന്‍ ചാണ്ടി സ്വദേശത്തും വിദേശത്തുമുള്ള നിരവധി പേര്‍ക്ക് സഹായം എത്തിച്ച സംഭവങ്ങളാണ് പുസ്തകത്തിന്റെ പ്രധാന പ്രതിപാദ്യ വിഷയം. അതോടൊപ്പം ചില നര്‍മമുഹൂര്‍ത്തങ്ങളുമുണ്ട്.

കുഞ്ഞുഞ്ഞു കഥകള്‍ നേരത്തെ രണ്ടു ഭാഗം പ്രസിദ്ധീകരിച്ചിരുന്നു. ഇംഗ്ലീഷ്, റഷ്യ, തമിഴ് ഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡിസി ബുക്സാണ് മൂന്നാം ഭാഗത്തിന്റെ പ്രസാധകര്‍.

Keywords: Coronakalatha Kunhonju Kadhakal will be released on February 24, Thiruvananthapuram, News, Politics, Released, Oommen Chandy, Kerala.

إرسال تعليق