ബിഹാറില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ സഹോദരീ പുത്രന്‍ വെടിയേറ്റ് മരിച്ചു

പട്‌ന: (www.kvartha.com 28.02.2021) ബിഹാറില്‍ കോണ്‍ഗ്രസ് കാര്‍ഗഹാര്‍ എംഎല്‍എയുടെ സഹോദരീ പുത്രന്‍ വെടിയേറ്റ് മരിച്ചു. സന്തോഷ് മിശ്രയുടെ സഹോദരീ പുത്രന്‍ സാര്‍ജീവ് മിശ്ര ആണ് മരിച്ചത്. സാര്‍ജീവ് മിശ്ര വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മൂന്ന് ബൈകുകളിലായി എത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് സംശയം. 

സഞ്ജീവ് മിശ്രയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ദാര്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സഞ്ജീവ് മിശ്ര പദ്ധതിയിട്ടിരുന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.

Patna, News, National, MLA, Death, Police, Crime, shot dead, Congress MLA's nephew shot dead at Bihar home

Keywords: Patna, News, National, MLA, Death, Police, Crime, shot dead, Congress MLA's nephew shot dead at Bihar home

Post a Comment

Previous Post Next Post