Follow KVARTHA on Google news Follow Us!
ad

'കളേഴ്സ് ഓഫ് ഹോപ്': ലോക അപൂര്‍വരോഗ വാരത്തോടനുബന്ധിച്ച് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിതരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

ലോക അപൂര്‍വരോഗ വാരം 2021 (വേള്‍ഡ് റെയര്‍ ഡിസീസസ് വീക് 2021)ന്റെ ഭാഗമായി നട്ടെല്ലിന് Kozhikode, News, Kerala, Health, Online, Programme, Aster MIMS
കോഴിക്കോട്: (www.kvartha.com 28.02.2021) ലോക അപൂര്‍വരോഗ വാരം 2021 (വേള്‍ഡ് റെയര്‍ ഡിസീസസ് വീക് 2021)ന്റെ ഭാഗമായി നട്ടെല്ലിന് ബാധിക്കുന്ന അപൂര്‍വരോഗമായ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ് എം എ) ബാധിതരായവരുടെ സംഗമം നടത്തി. 'കളേഴ്സ് ഓഫ് ഹോപ്' എന്ന പേരിലാണ് സംഗമം സംഘടിപ്പിച്ചത്. ലോക വ്യാപകമായി നടക്കുന്ന പുതിയ പരീക്ഷണങ്ങളിലൂടെയും മരുന്നുകളിലൂടെയും പ്രതീക്ഷാനിര്‍ഭരമായ മാറ്റങ്ങള്‍ സമീപ ഭാവിയില്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷ സംഗമം പങ്കുവെച്ചു. 

മൂന്നു വയസിനും 18 വയസിനും ഇടയിലുള്ളവര്‍, 18 വയസിന് മുകളിലുള്ളവര്‍ എന്നിങ്ങനെ എസ് എം എ ബാധിതരെ തരംതിരിച്ച് ഗാനാലാപനം, മോണോ ആക്ട്, പ്രസംഗം, പെയിന്റിംഗ് മുതലായ വിവിധ തരം പരിപാടികള്‍ സംഘടിപ്പിച്ചു. സംഗമത്തില്‍ 40 ഓളം പേരാണ് പങ്കെടുത്തത്. കോവിഡ് പ്രേടോകോളിന്റെയും നിലവിലെ സാഹചര്യത്തില്‍ എസ് എം എ ബാധിരായവരുടെ സുരക്ഷിതത്വത്തിന്റെയും ഭാഗമായി ഓണ്‍ലൈനായാണ് സംഗമം സംഘടിപ്പിച്ചത്. 

Kozhikode, News, Kerala, Health, Online, Programme, Aster MIMS, 'Colors of Hope': Organized by Spinal Muscular Atrophy Victims Association on the occasion of World Rare Disease week

സംഗമത്തിന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക്സ് വിഭാഗം, ന്യൂറോളജി വിഭാഗം, ക്യുവര്‍ എസ് എം എ ഫൗണ്ടേഷന്‍, ഇന്ത്യന്‍ പീഡിയാട്രിക് അസോസിയേഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. സ്മിലു മോഹന്‍ലാല്‍ (പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്) സ്വാഗതം പറഞ്ഞു. ഡോ. മോഹന്‍ദാസ് നായര്‍ (പ്രസിഡന്റ്, ഐ എ പി കോഴിക്കോട്) ആമുഖ പ്രഭാഷണം നടത്തി, ഡോ. സുരേഷ് കുമാര്‍ ഇ കെ (സീനിയര്‍ കണ്‍സല്‍ടന്റ് ആന്‍ഡ് പീഡിയാട്രിക്സ് ഡിപാര്‍ട്‌മെന്റ് മേധാവി, ആസ്റ്റര്‍ മിംസ് കോഴിക്കോട്) മുഖ്യപ്രഭാഷണം നടത്തി, ഡോ. പ്രീത രമേഷ് (സീനയര്‍ കണ്‍സല്‍ട്ടന്റ് നിയോനാറ്റളജി വിഭാഗം ആസ്റ്റര്‍ മിംസ് കോഴിക്കോട്) മത്സര വിജയികളെ പ്രഖ്യാപിച്ചു.

Keywords: Kozhikode, News, Kerala, Health, Online, Programme, Aster MIMS, 'Colors of Hope': Organized by Spinal Muscular Atrophy Victims Association on the occasion of World Rare Disease week

Post a Comment