Follow KVARTHA on Google news Follow Us!
ad

പി എസ് സി റാങ്ക് പട്ടികയിലുള്ളവരുടെ സമരത്തെക്കുറിച്ചും പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും പ്രതികരണവുമായി മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Pinarayi vijayan,Chief Minister,Kerala,Politics,
തിരുവനന്തപുരം: (www.kvartha.com 16.02.2021) പിഎസ്സി റാങ്ക് പട്ടികയിലുള്ളവരുടെ സമരത്തെക്കുറിച്ചും പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ്സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടക്കുന്നതായി ചിലര്‍ ആരോപിക്കുന്നുണ്ടെന്ന് പറഞ്ഞ പിണറായി മുന്‍ മുഖ്യമന്ത്രി അടക്കം ഇത്തരം പ്രചാരണങ്ങളുമായി രംഗത്തുവന്നുവെന്നും സത്യം വിളിച്ചുപറയുന്ന കണക്കുകളാണ് ഇതിന് മറുപടിയെന്നും വ്യക്തമാക്കി.CM Pinarayi Vijayan reacts on PSC rank holders protest, Thiruvananthapuram, News, Pinarayi vijayan, Chief Minister, Kerala, Politics

എല്‍ഡിഎഫ് സര്‍കാരിന്റെ നാലു വര്‍ഷം, ഏഴു മാസക്കാലയളവില്‍ 4012 റാങ്ക് ലിസ്റ്റുകളും പിഎസ്സി പ്രസിദ്ധീകരിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍കാരിന്റെ ഇതേകാലയളവില്‍ 3113 ലിസ്റ്റുകള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. പൊലീസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 13,825 നിയമനങ്ങള്‍ നടന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 4791 നിയമനങ്ങളാണ് നടന്നത്.

എല്‍ഡി ക്ലാര്‍ക്ക് നിയമനത്തില്‍ 2016 20 കാലയളവില്‍ 19,120 പേര്‍ക്ക് നിയമനം നല്‍കി. എന്നാല്‍ 2011-16 കാലത്ത് ഇത് 17,711 മാത്രമാണ്. കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ നേരിട്ടും അതിജീവിച്ചുമാണ് ഇത്തനം നിയമനങ്ങള്‍ നടത്തിയത്. എല്ലാവര്‍ക്കും അവസരം നല്‍കുകയും അര്‍ഹതപ്പെട്ട ഒഴിവുകള്‍ നികത്തുന്നതിനും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ സര്‍ക്കാര്‍ വന്നശേഷം 1,57,909 നിയമന ശുപാര്‍ശകളാണ് നല്‍കിയത്. നിലവിലെ ഒഴിവുകള്‍ റിപോര്‍ട് ചെയ്യുന്നതിനു പുറമേ 27,000 സ്ഥിരം തസ്തികകളുള്‍പ്പെടെ 44,000 പുതിയ തസ്തികകളും സൃഷ്ടിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ നിയമനങ്ങളും നിയമന ശുപാര്‍ശകളും സര്‍കാര്‍ നടപ്പാക്കിയെന്നതാണ് ഏതു കണക്കും വ്യക്തമാക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അപവാദ പ്രചാരണങ്ങള്‍ പൊളിഞ്ഞു. അപ്പോഴാണ് തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് പ്രതിപക്ഷം ഇറങ്ങിയത്. റാങ്ക് ലിസ്റ്റില്‍ ഉള്ള മുഴുവന്‍ പേര്‍ക്കും നിയമനം വേണമെന്നും കാലാവധിയുള്ള ലിസ്റ്റ് പുനരുജ്ജീവിപ്പിച്ച് നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള സമരത്തെ പിന്തുണയ്ക്കാന്‍ ഒരു മുന്‍ മുഖ്യമന്ത്രി തന്നെ രംഗത്തുവരുന്നത് ആശ്ചര്യകരമായ കാര്യമാണ്. സമരം ചെയ്യുന്നവര്‍ക്ക് സ്വാഭാവികമായും ഉദ്യോഗം ലഭിക്കാന്‍ ആഗ്രഹമുണ്ടാകും. അതില്‍നിന്ന് രാഷ്ട്രീയ നേട്ടം കൊതിക്കുന്ന പ്രതിപക്ഷത്തിന്റേത് കുത്സിത നീക്കമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Keywords: CM Pinarayi Vijayan reacts on PSC rank holders protest, Thiruvananthapuram, News, Pinarayi vijayan, Chief Minister, Kerala, Politics.

Post a Comment