സ്വകാര്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന് 250 രൂപ; 2-ാം ഘട്ടം മാര്‍ച് 1 ന്

ന്യൂഡെല്‍ഹി: (www.kvartha.com 27.02.2021) സ്വകാര്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന് 250 രൂപ ഈടാക്കാമെന്നു കേന്ദ്ര സര്‍കാര്‍. 150 രൂപ വാക്‌സിനും 100 രൂപ സര്‍വീസ് ചാര്‍ജും ഉള്‍പെടെയാണിത്. അതേസമയം സര്‍കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും സര്‍കാര്‍ വ്യക്തമാക്കി.

10,000 സര്‍കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമാണു രണ്ടാംഘട്ട വാക്‌സിനേഷന്‍ നടക്കുക. മാര്‍ച് ഒന്നിനാണു രണ്ടാംഘട്ടം ആരംഭിക്കുന്നത്. രണ്ടാംഘട്ട വാക്സിനേഷന്‍ പരിപാടിയില്‍ സ്വകാര്യ ആശുപത്രികളെ സംസ്ഥാന ആരോഗ്യ വകുപ്പ് ഉള്‍പെടുത്തി. സ്വകാര്യ ആശുപത്രികളെ വാക്സിനേഷന്‍ പരിപാടിയുടെ ഭാഗമാക്കിയിട്ടില്ല എന്ന രീതിയില്‍ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.Centre caps vaccines at Rs 250 in pvt hospitals for people above 60 yrs and 45 yrs with comorbidities: Report, New Delhi, News, Health, Health and Fitness, National.
മുന്നൂറോളം സ്വകാര്യ ആശുപത്രികളില്‍ ഒരുക്കങ്ങള്‍ നടത്തി. സ്വകാര്യ ആശുപത്രികളുടെ വിവരങ്ങള്‍ http://sha.kerala.gov.in/list-of-empanelled-hospitals/ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത് 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റു രോഗബാധിതര്‍ക്കുമാണ്. സമയബന്ധിതമായും സുരക്ഷിതമായും വാക്സിനേഷന്‍ പരിപാടി നടത്തുവാന്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് വാക്സിനേഷന്‍ തുടര്‍നടപടികള്‍ സ്വീകരികരിക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Keywords: Centre caps vaccines at Rs 250 in pvt hospitals for people above 60 yrs and 45 yrs with comorbidities: Report, New Delhi, News, Health, Health and Fitness, National.

Post a Comment

Previous Post Next Post