Follow KVARTHA on Google news Follow Us!
ad

ഗ്രേറ്റ തുന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസ്: മലയാളി അഭിഭാഷക നികിത ജേക്കബിന് മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ബോംബെ ഹൈകോടതി

Lawyer, Arrest, Police, Bail, Bombay HC grants transit pre-arrest bail to Nikita Jacob in ‘toolkit’ case #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തക


മുംബൈ: (www.kvartha.com 17.02.2021) പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ നികിത ജേക്കബിന് ഇടക്കാല ജാമ്യം അനുവദിച്ച് ബോംബെ ഹൈകോടതി. മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചത്. നികിതയ്ക്ക് മതപരമോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ ഉദ്ദേശങ്ങളോ ഉണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു. 25,000 രൂപ നികിത കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

അതേസമയം നികിതയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ ഡെല്‍ഹി പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു. കേസില്‍ ഡെല്‍ഹി കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും ഇടക്കാല സംരക്ഷണം നല്‍കാന്‍ ബോംബെ കോടതിക്ക് സാധിക്കില്ലെന്നുമായിരുന്നു ഡെല്‍ഹി പൊലീസിന്റെ വാദം. 

News, National, India, Mumbai, High Court, Court Order, Protection, Lawyer, Arrest, Police, Bail, Bombay HC grants transit pre-arrest bail to Nikita Jacob in ‘toolkit’ case


എന്നാല്‍ ബോംബെ കോടതി ഡെല്‍ഹി പൊലീസിന്റെ വാദം തള്ളി. കേസില്‍ ബോംബ ഹൈകോടതിക്കും ഇടക്കാല സംരക്ഷണം നല്‍കാന്‍ അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയായിരുന്നു നികിത ജേക്കബിന് മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.

Keywords: News, National, India, Mumbai, High Court, Court Order, Protection, Lawyer, Arrest, Police, Bail, Bombay HC grants transit pre-arrest bail to Nikita Jacob in ‘toolkit’ case

Post a Comment