തന്നെ ഏല്‍പിച്ച സ്വര്‍ണം മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്ന് മാന്നാറില്‍ അക്രമി സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു

ആലപ്പുഴ: (www.kvartha.com 23.02.2021) തന്നെ ഏല്‍പിച്ച സ്വര്‍ണം മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതായി മാന്നാറില്‍ അക്രമി സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു പൊലീസിന് മൊഴി നല്‍കി. ദുബൈയില്‍, ഹനീഫ എന്നയാളാണ് നാട്ടില്‍ എത്തിക്കണമെന്ന് ആവശ്യപെട്ട് തനിക്ക് ബാഗ് കൈമാറിയത്. എന്നാല്‍ ഇതു സ്വര്‍ണമാണെന്ന് അറിഞ്ഞത് പിന്നീടാണ്. ഇത്രയേറേ സ്വര്‍ണവുമായി എത്തിയാല്‍ പ്രശ്‌നമാകുമെന്ന് കരുതിയാണ് താന്‍ ബാഗ് ഉപേക്ഷിച്ചത്.Bindu says gold Abandoned in Mali airport, Alappuzha, News, Trending, Smuggling, Gold, Police, Airport, Kerala

നാട്ടില്‍ ബാഗ് വാങ്ങാന്‍ വന്നയാള്‍ തന്നെ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നുവെന്നും ബിന്ദു പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ കാറില്‍വച്ച് ഉപദ്രവിച്ചു. നെല്ലിയാമ്പതിയിലേക്കാണ് സംഘം കൊണ്ടുപോയത്. സംഘത്തിലെ ഹാരിസ്, ഷിഹാബ് എന്നിവരെ അറിയാമെന്നും ബിന്ദു വെളിപ്പെടുത്തി.

അതേസമയം, കേസില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്ക് കസ്റ്റംസ് അന്വേഷിക്കും. സ്വര്‍ണം കടത്തിയെന്ന് സമ്മതിച്ച ബിന്ദുവിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യും. അതിനിടെ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ സഹായിച്ച മാന്നാര്‍ സ്വദേശി പീറ്ററിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

അക്രമി സംഘത്തിന് സഹായം നല്‍കിയതും ബിന്ദുവിന്റെ വീട് കാട്ടിക്കൊടുത്തതും പീറ്ററാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിദേശത്തു നന്നു മടങ്ങിയെത്തിയ ബിന്ദുവിനെ ഒരു സംഘം വീട് ആക്രമിച്ചു തട്ടിക്കൊണ്ടുപോയത്. അന്വേഷണം നടത്തുന്നതിനിടെ 200 കിലോമീറ്റര്‍ അകലെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം ഉപേക്ഷിച്ച് അക്രമിസംഘം കടന്നുകളയുകയായിരുന്നു.

Keywords: Bindu says gold Abandoned in Mali airport, Alappuzha, News, Trending, Smuggling, Gold, Police, Airport, Kerala.

Post a Comment

أحدث أقدم