യുവാവിനെ ടെംപോയില്‍ കെട്ടി വലിച്ചിഴച്ച സംഭവം; ഭാര്യയും ഭാര്യാ സഹോദരനും അറസ്റ്റില്‍

സൂററ്റ്: (www.kvartha.com 28.02.2021) ഗുജറാത്തില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവിനെ ടെംപോയില്‍ കെട്ടി വലിച്ചിഴച്ച സംഭവത്തില്‍ ഭാര്യയുയെയും ഭാര്യാ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂററ്റിലെ കഡോദരയിലാണ് സംഭവം. ബാല്‍കൃഷ്ണ റാത്തോഡ് എന്ന യുവാവിനെ അരകിലോമീറ്ററോളം ദൂരം വാഹനത്തില്‍ കെട്ടിവലിച്ച സംഭവത്തിലാണ് ഇയാളുടെ ഭാര്യ ശീതളിനെയും അവരുടെ സഹോദരന്‍ അനിലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. 

ശീതളിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി കഡോദര പൊലീസ് അറിയിച്ചു. മില്‍ തൊഴിലാളിയായ ബാല്‍കൃഷ്ണ മദ്യപിച്ചെത്തി ശീതളിനെ മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ശീതള്‍ സഹോദരന്‍ അനിലിനെ വിളിച്ചു വരുത്തുകയും ഇവര്‍ തമ്മിലുള്ള വഴക്ക് രൂക്ഷമായതിനെ തുടര്‍ന്ന് അനില്‍ ബാല്‍കൃഷ്ണയെ മര്‍ദിക്കുകയും ടെംപോയില്‍ കെട്ടി വലിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

News, National, Arrest, Arrested, Police, Crime, Wife, Brother, Injured, hospital, Attack against the man; Woman and youth arrested

സംഭവം നേരില്‍ കണ്ട പ്രദേശവാസികളാണ് ടെംപോ നിര്‍ത്തിച്ച് ബാല്‍ കൃഷ്ണയെ രക്ഷിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ അനിലിനെ മര്‍ദിച്ചതിന് ശേഷം പൊലീസിന് കൈമാറുകയായിരുന്നു. റോഡിലൂടെ വലിച്ചിഴച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ബാല്‍കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാല്‍കൃഷ്ണയുടെ നില ഗുരുതരമാണെന്നും അബോധാവസ്ഥയിലാണെന്നും പൊലീസ് വ്യക്തമാക്കി.

Keywords: News, National, Arrest, Arrested, Police, Crime, Wife, Brother, Injured, hospital, Attack against the man; Woman and youth arrested

Post a Comment

Previous Post Next Post