അസമില്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍; ബിപിഎഫ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു

ദിസ്പുര്‍: (www.kvartha.com 28.02.2021) തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ എന്‍ഡിഎയിലെ പ്രമുഖ പാര്‍ടി ബിപിഎഫ് (ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്) കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നു. സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും സുസ്ഥിര സര്‍ക്കാരിനും വേണ്ടി ബിപിഎഫ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാജത്ത് സഖ്യത്തിനൊപ്പം കൈകോര്‍ക്കും. 

ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ബിപിഎഫ് നേതാവ് ഹഗ്രാമ മോഹിലാരി വ്യക്തമാക്കി. 2005ല്‍ രൂപീകരിക്കപ്പെട്ട ബിപിഎഫ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയിച്ചു. മാര്‍ച് 27 മുതല്‍ ഏപ്രില്‍ ആറു വരെ മൂന്ന് ഘട്ടമായാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എഐയുഡിഎഫ്, എജിഎം, ഇടത് പാര്‍ടികള്‍ എന്നിവരുമായി കോണ്‍ഗ്രസ് ഇത്തവണ സഖ്യമുണ്ടാക്കിയിട്ടുണ്ട്.

News, National, Politics, Politiicalparty, NDA, Congress, Election, Assam BJP Ally Joins Congress Alliance Before Polls

Keywords: News, National, Politics, Politiicalparty, NDA, Congress, Election, Assam BJP Ally Joins Congress Alliance Before Polls

Post a Comment

Previous Post Next Post