Follow KVARTHA on Google news Follow Us!
ad

ബാങ്കില്‍ നിക്ഷേപിച്ചില്ല, പകരം ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചു; വ്യാപാരി കഷ്ടപ്പെട്ട് സമ്പാദിച്ച ലക്ഷങ്ങള്‍ ചിതലരിച്ച് നശിച്ച നിലയില്‍

വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി വ്യാപാരി കഷ്ടപ്പെട്ട് സമ്പാദിച്ച് സൂക്ഷിച്ച ലക്ഷങ്ങള്‍ Bangalore, News, National, Police, Bank
ബംഗളൂരു: (www.kvartha.com 17.02.2021) വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി വ്യാപാരി കഷ്ടപ്പെട്ട് സമ്പാദിച്ച് സൂക്ഷിച്ച ലക്ഷങ്ങള്‍ ചിതലരിച്ച് നശിച്ച നിലയില്‍. ആന്ധ്രപ്രദേശ് കൃഷ്ണ ജില്ലയിലെ മൈലവാരം സ്വദേശി ബിജ്‌ലി ജമലയ്യ എന്ന വ്യാപാരിയുടെ പണമാണ് ചിതലിന്റെ ആക്രമണത്തില്‍ നശിച്ചത്. കൃഷ്ണാ ജില്ലയിലാണ് ജമാലയ്യയുടെ വ്യാപാരം. 

ബിജ്‌ലി ജമലയ്യ തന്റെ സമ്പാദ്യം ബാങ്കില്‍ നിക്ഷേപിക്കാതെ ഒരു ഇരുമ്പുപെട്ടിയിലായിരുന്നു സൂക്ഷിച്ചത്. 500ന്റെയും 200ന്റെയും 50ന്റെയും ഉള്‍പ്പെടെ നോട്ടുകളായി ഏകദേശം അഞ്ച് ലക്ഷം രൂപയോളമായിരുന്നു പെട്ടിയില്‍ സൂക്ഷിച്ചത്. എല്ലാ ദിവസവും കിട്ടുന്ന പണം കെട്ടുകളാക്കി ഇരുമ്പുപെട്ടിയില്‍ സൂക്ഷിക്കും. ഇരുമ്പുപെട്ടിയില്‍ പണം ഭദ്രമാണെന്നാണ് ജമാലയ്യ കരുതിയത്. എന്നാല്‍ പെട്ടിക്കകത്ത് ചിതലരിച്ച് നോട്ടുകെട്ടുകളെല്ലാം തന്നെ ഉപയോഗിക്കാനാകാത്തവണ്ണം നശിച്ചുപോയി.

Bangalore, News, National, Police, Bank, Andhra trader hides his life’s savings in trunk, termites finish off Rs 5 lakh

നോട്ടുകള്‍ ചിതലരിച്ചതിലെ സങ്കടം സഹിക്കവയ്യാതെ വഴിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് ചിതലരിച്ച നോട്ടുകള്‍ വിതരണം ചെയ്തതോടെയാണ് പ്രദേശവാസികള്‍ സംഭവം അറിഞ്ഞത്. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് സഞ്ചിയില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ ചിതലരിച്ച പണം കണ്ടെത്തിയത്.

Keywords: Bangalore, News, National, Police, Bank, Andhra trader hides his life’s savings in trunk, termites finish off Rs 5 lakh

Post a Comment