Follow KVARTHA on Google news Follow Us!
ad

ഒരു കന്നാസ് പെട്രോള്‍, ഗ്യാസ് സിലിൻഡർ, സവാള; ദമ്പതികള്‍ക്ക് വിവാഹസമ്മാനമായി കൂട്ടുകാര്‍ നല്‍കിയത് ഇതാണ്; സമ്മാനം നല്‍കിയശേഷം സുഹൃത്തുക്കള്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നതും വധു ചിരിയടക്കാന്‍ പാടുപെടുന്നതുമായ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, chennai,News,Lifestyle & Fashion,Marriage,Friends,Social Media,Video,National,
ചെന്നൈ: (www.kvartha.com 20.02.2021) ഒരു കന്നാസ് പെട്രോള്‍, ഗ്യാസ് സിലിൻഡർ, സവാള, ദമ്പതികള്‍ക്ക് വിവാഹസമ്മാനമായി കൂട്ടുകാര്‍ നല്‍കിയത് ഇതാണ്. സമ്മാനം നല്‍കിയശേഷം സുഹൃത്തുക്കള്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നതും വധു ചിരിയടക്കാന്‍ പാടുപെടുന്നതുമായ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

തമിഴ്‌നാട്ടിലെ ദമ്പതികള്‍ക്കാണ് വിവാഹദിവസം വ്യത്യസ്തമായ സമ്മാനങ്ങളുമായി കൂട്ടുകാര്‍ എത്തിയത്. പെട്രോളിന്റെ വില തുടച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് വിലയേറിയ സമ്മാനവുമായി സുഹൃത്തുക്കള്‍ ഇവരുടെ വിവാഹ വേദിയില്‍ എത്തിയത്. സമ്മാനം നല്‍കിയശേഷം സുഹൃത്തുക്കള്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നതും വധു ചിരിയടക്കാന്‍ പാടുപെടുന്നതുമാണ് വിഡിയോയിലുള്ളത്.Amid soaring fuel prices, Tamil Nadu couple receive petrol, gas cylinder and onions as wedding gifts - WATCH, Chennai, News, Lifestyle & Fashion, Marriage, Friends, Social Media, Video, National

നിരവധി ചര്‍ചകള്‍ക്കും രസകരമായ കമന്റുകള്‍ക്കും വിഡിയോ വഴിവെച്ചു. പെട്രോള്‍ വില ഉയരുന്നത് നിത്യജീവിതത്തിലുണ്ടാക്കുന്ന പ്രയാസങ്ങളായിരുന്നു പലരും പങ്കുവെച്ചത്. വിവാഹസമ്മാനം നല്‍കാനായി 'എത്ര രൂപ' വേണമെങ്കിലും ചെലവഴിക്കാന്‍ തയാറാകുന്ന സുഹൃത്തുക്കള്‍ക്ക് അഭിനന്ദനം നേര്‍ന്നുള്ള കമന്റുകളും നിരവധിയാണ്. കൂട്ടുകാരായാല്‍ ഇങ്ങനെ വേണം എന്നാണ് സോഷ്യല്‍ ലോകത്തിന്റെ അഭിപ്രായം.

മിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില 90 രൂപ കടന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 100 രൂപയും പിന്നിട്ടു. പാചകവാതക സിലിണ്ടറിന്റെ വിലയും ഉയരുന്നുണ്ട്.

Keywords: Amid soaring fuel prices, Tamil Nadu couple receive petrol, gas cylinder and onions as wedding gifts - WATCH, Chennai, News, Lifestyle & Fashion, Marriage, Friends, Social Media, Video, National.

Post a Comment