ബാങ്ക് മാനേജ്മെന്റ് പിജി ഡിപ്ലോമ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു; ബാചിലേഴ്സ് ബിരുദത്തില്‍ 50 ശതമാനം മാര്‍ക് ഉള്ളവര്‍ക്ക് മാര്‍ച്ച് 20 വരെ അപേക്ഷിക്കാം


മുംബൈ: (www.kvartha.com 23.02.2021) 2021-22 വര്‍ഷത്തെ ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജ്മെന്റ് പി ജി ഡിപ്ലോമ പ്രവേശനത്തിന് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ബാങ്ക് മാനേജ്മെന്റ് അപേക്ഷ ക്ഷണിച്ചു. 

50 ശതമാനം മാര്‍കില്‍ കുറയാതെ ബാചിലേഴ്സ് ബിരുദം നേടിയിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് 45 ശതമാനം മാര്‍ക് മതി. ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. IIM-CAT 2020/XAT2021/ CMAT-2021 സ്‌കോര്‍ നേടിയിരിക്കണം

താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 20നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും വിജ്ഞാപനം കാണുന്നതിനും www.nibmindia.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

    
Admission to Bank Management PG Diploma; apply until March 20


Keywords: News, National, India, Mumbai, Job, Education, Bank, Career, Admission to Bank Management PG Diploma; apply until March 20

Post a Comment

Previous Post Next Post