തമിഴ്‌നാട്ടില്‍ നടത്തിയ റെയ്ഡില്‍ 220 കോടിയുടെ കള്ളപ്പണം കണ്ടെത്തി

ചെന്നൈ: (www.kvartha.com 28.02.2021) തമിഴ്‌നാട്ടില്‍ നടത്തിയ റെയ്ഡില്‍ 220 കോടിയുടെ കള്ളപ്പണം കണ്ടെത്തി ആദായ നികുതി വകുപ്പ്. ടൈല്‍സും സാനിടറിവെയറുകളും നിര്‍മിക്കുന്ന കമ്പനിയിലെ റെയ്ഡിലാണ് കള്ളപ്പണം കണ്ടെത്തിയതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു. തമിഴ്‌നാട്, ഗുജറാത്ത്, കൊല്‍ക്കത്ത എന്നീ സംസ്ഥാനങ്ങളിലെ 20ഓളം സ്ഥലങ്ങളില്‍ ഫെബ്രുവരി 26നായിരുന്നു പരിശോധന നടത്തിയത്. 

8.30 കോടി രൂപയാണ് പണമായി പിടികൂടിയത്. അതേസമയം 220 കോടി രൂപയുടെ ഉറവിടം വ്യക്തമല്ല. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ഉടമകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് സിബിഡിടി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആദായ നികുതി വകുപ്പ് കനത്ത നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഒഴുക്കുന്നത് തടയുന്നതിനായാണിത്. 

Chennai, News, National, Raid, Black money, 220 crore in black money detected after raids

Keywords: Chennai, News, National, Raid, Black money, 220 crore in black money detected after raids 

Post a Comment

Previous Post Next Post