Follow KVARTHA on Google news Follow Us!
ad

തമിഴ്നാട്ടിലെ കരൂരില്‍ 22കാരനെ കാമുകിയുടെ മുന്നിലിട്ട് കുത്തിക്കൊന്നു; പെണ്‍കുട്ടിയുടെ ബന്ധുക്കളായ 3 പേര്‍ അറസ്റ്റില്‍; ദുരഭിമാനക്കൊലയെന്ന് ആരോപണം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, chennai,News,Local News,Religion,Dead,Crime,Criminal Case,Police,Arrested,National,
ചെന്നൈ: (www.kvartha.com 07.01.2021) തമിഴ്നാട്ടിലെ കരൂരില്‍ 22കാരനെ കാമുകിയുടെ മുന്നിലിട്ട് കുത്തിക്കൊന്നു. കാമരാജപുരം സ്വദേശി ജയറാമിന്റെ മകന്‍ ഹരിഹര(22)നാണ് മൃഗീയമായി കൊലചെയ്യപ്പെട്ടത്. സംഭവം ദുരഭിമാനക്കൊലയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേസില്‍ കാമുകിയുടെ ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശങ്കര്‍, കാര്‍ത്തികേയന്‍, വെള്ളൈസ്വാമി എന്നിവരാണ് അറസ്റ്റിലായത്. 

ബുധനാഴ്ച കരൂര്‍ കല്യാണ പശുപതീശ്വരര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ചായിരുന്നു കൊലനടന്നത്. ഹരിഹരനെ ഇവിടേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് മൂവര്‍ സംഘം ആക്രമിച്ചത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍തന്നെ കരൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Youth killed in Karur Tamilnadu over love affair, Chennai, News, Local News, Religion, Dead, Crime, Criminal Case, Police, Arrested, National
ബാര്‍ബറായ ഹരിഹരനും കരൂര്‍ സ്വദേശിയായ യുവതിയും തമ്മില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലാണെന്നാണ് പൊലീസ് പറയുന്നത്. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇരുവരും കോളജ് പഠനകാലത്താണ് അടുപ്പത്തിലായത്. എന്നാല്‍ രണ്ടാഴ്ച മുമ്പ് യുവതി ഹരിഹരനുമായി സംസാരിക്കുന്നത് നിര്‍ത്തി. ബന്ധുക്കളുടെ സമ്മര്‍ദമായിരുന്നു ഇതിനു കാരണം. തുടര്‍ന്ന് നിരവധി തവണ ഹരിഹരന്‍ കാമുകിയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

കാമുകിയോട് സംസാരിച്ച് ബന്ധം തുടരണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹം. ഇക്കാര്യമറിഞ്ഞ യുവതിയും ബന്ധുക്കളും ബുധനാഴ്ച നേരില്‍ക്കണ്ട് സംസാരിക്കാമെന്ന് അറിയിച്ചു. ക്ഷേത്രത്തിലേക്ക് വരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ബുധനാഴ്ച ഹരിഹരന്‍ ക്ഷേത്രത്തിന് മുന്നിലെത്തി. ഇവിടെവെച്ച് കാമുകിയും ഹരിഹരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ ഹരിഹരനെ കുത്തിവീഴ്ത്തുകയായിരുന്നു.

കേസില്‍ യുവതിയുടെ ബന്ധുക്കളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. താഴ്ന്ന ജാതിക്കാരനായതിനാലാണ് ഹരിഹരനെ കൊലപ്പെടുത്തിയതെന്നും സംഭവം ദുരഭിമാനക്കൊലയാണെന്നും ആരോപണമുണ്ട്.

Keywords: Youth killed in Karur Tamilnadu over love affair, Chennai, News, Local News, Religion, Dead, Crime, Criminal Case, Police, Arrested, National.

Post a Comment