Follow KVARTHA on Google news Follow Us!
ad

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ചില്‍ സംഘര്‍ഷം; സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് പരിക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kollam,News,Politics,Ganesh Kumar,Clash,Office,March,Police,Injured,Kerala,Youth Congress,
കൊല്ലം: (www.kvartha.com 17.01.2021) കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ചില്‍ സംഘര്‍ഷം. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ മുന്‍ പിഎയായിരുന്ന പ്രദീപ് കുമാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദീപ് കുമാറിനെതിരെ നടപടിക്കാത്തതിനെ തുടര്‍ന്ന് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് എംഎല്‍എയുടെ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച് നടത്തിയത്. Youth Congress' protest march to MLA Ganesh Kumar’s office ends in clash with police, Kollam, News, Politics, Ganesh Kumar, Clash, Office, March, Police, Injured, Kerala, Youth Congress
മാര്‍ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാനായി ലാത്തി വീശുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പത്തനാപുരം പഞ്ചായത്തില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: Youth Congress' protest march to MLA Ganesh Kumar’s office ends in clash with police, Kollam, News, Politics, Ganesh Kumar, Clash, Office, March, Police, Injured, Kerala, Youth Congress.

Post a Comment