ജയിച്ചാലും എതിരാളികളെ ബഹുമാനിക്കണം; കംഗാരു കേക് മുറിക്കാന്‍ വസമ്മതിച്ച സംഭവത്തില്‍ വിശദീരകരണവുമായി അജിന്‍ക്യ രഹാനെ, വിഡിയോമുംബൈ: (www.kvartha.com 30.01.2021) ഓസ്‌ട്രേലിയയെ തകര്‍ത്ത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ ടീമിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്കും സ്വന്തം നാട്ടില്‍ അയല്‍ക്കാരുടെ വക സ്വീകരണം ലഭിച്ചിരുന്നു. ഇതിനിടെ കംഗാരുവിന്റെ രൂപമുള്ള കേക് മുറിക്കാന്‍ രഹാനെ വിസമ്മതിച്ച സംഭവവും വാര്‍ത്തയായി. ഇപ്പോഴിതാ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.

'കംഗാരു ഓസ്‌ട്രേലിയയുടെ ദേശീയ മൃഗമാണ്. കേക് മുറിക്കുന്നതില്‍ എനിക്കു താല്‍പര്യമില്ല. എതിരാളികള്‍ക്ക് നമ്മള്‍ എപ്പോഴും ബഹുമാനം നല്‍കണം. നമ്മള്‍ ജയിച്ചാലോ, ചരിത്രം സൃഷ്ടിച്ചാലോ എതിരാളികളെ നല്ല രീതിയില്‍ തന്നെ കാണണം. മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരെ ബഹുമാനിക്കണം. അതുകൊണ്ടാണ് കംഗാരുവിന്റെ രൂപമുള്ള കേകക്ക് മുറിക്കേണ്ടതില്ലെന്നു തീരുമാനിച്ചത്' ഹര്‍ഷ ഭോഗ്‌ലയുമായുള്ള ചര്‍ച്ചയ്ക്കിടെ അജിന്‍ക്യ രഹാനെ പറഞ്ഞു.

News, National, India, Mumbai, Sports, Cricket, Player, Winner, Video, ‘You give opponents respect even if you win’: Ajinkya Rahane on refusing to cut Kangaroo cake


ദൈര്‍ഘ്യമേറിയ പരമ്പര കഴിയുമ്പോഴേക്കും ക്ഷീണിച്ചു പോയെന്നും എങ്കിലും അതു നല്ല കാര്യമാണെന്നും രഹാനെ പറഞ്ഞു. ഓസീസ് പര്യടനത്തിനു പിന്നാലെ ഇന്ത്യയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഒരുക്കത്തിലാണ് രഹാനെ ഇപ്പോള്‍. നാലു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ പോരാട്ടം ഫെബ്രുവരി അഞ്ചിന് ചെന്നൈയില്‍ ആരംഭിക്കും. വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതോടെ വൈസ് ക്യാപ്റ്റന്റെ റോളിലായിരിക്കും രഹാനെ കളിക്കുക.

Keywords: News, National, India, Mumbai, Sports, Cricket, Player, Winner, Video, ‘You give opponents respect even if you win’: Ajinkya Rahane on refusing to cut Kangaroo cake

Post a Comment

Previous Post Next Post