Follow KVARTHA on Google news Follow Us!
ad

ഉമ്മന്‍ ചാണ്ടി പുതുപ്പളളിയില്‍ നിന്നും മാറേണ്ട സാഹചര്യമെന്താണ്? മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് കെ പി സി സി അധ്യക്ഷന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, kasaragod,News,Assembly Election,Oommen Chandy,Mullappalli Ramachandran,Controversy,Kerala,Politics,
കാസര്‍കോട്: (www.kvartha.com 31.01.2021) നേമത്ത് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തില്‍ ചര്‍ചകള്‍ക്ക് തുടക്കമിട്ടത് ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പുതുപ്പളളിയില്‍ നിന്നും മാറേണ്ട യാതൊരു സാഹചര്യവുമില്ലെന്നുമാണ് ഇപ്പോഴത്തെ മുല്ലപ്പളളിയുടെ പ്രതികരണം.Why should Oommen Chandy move from Puthuppally? says KPCC president , Kasaragod, News, Assembly Election, Oommen Chandy, Mullappalli Ramachandran, Controversy, Kerala, Politics

ആരാണ് ഈ ചര്‍ചയ്ക്ക് തുടക്കം കുറിച്ചത്. എവിടെ നിന്നാണ് നിങ്ങള്‍ക്ക് അത്തരമൊരു വിവരം കിട്ടിയത്. ഉറവിടമില്ലാത്ത ഒരു വാര്‍ത്തയെ കുറിച്ച് എന്ത് ചര്‍ച ചെയ്യാനാണ്. ഉമ്മന്‍ ചാണ്ടി പുതുപ്പളളിയില്‍ നിന്നും മാറേണ്ട സാഹചര്യമെന്താണ് എന്നിങ്ങനെയായിരുന്നു മുല്ലപ്പളളിയുടെ ചോദ്യങ്ങള്‍.

കഴിഞ്ഞ അമ്പത് വര്‍ഷമായി തുടര്‍ച്ചയായി പുതുപ്പളളിയില്‍ നിന്നും നിയമസഭയിലേക്ക് ജയിച്ചു വരുന്ന ആളാണ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ റെകോര്‍ഡാണ് അത്. അദ്ദേഹത്തിന്റെ നിയമസഭാംഗത്വത്തിന്റെ അമ്പതാം വാര്‍ഷികം കേരളീയ പൊതുസമൂഹം ഒന്നാകെയാണ് ആഘോഷിച്ചത്.

ആ അനുമോദന ചടങ്ങില്‍ താനാണ് അധ്യക്ഷത വഹിച്ചത് എമ്മും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടിയുടെ പോപ്പുലാരിറ്റിയെ കുറിച്ച് നന്നായി അറിയാവുന്ന ആളെന്ന തരത്തില്‍ അങ്ങനെയൊരു പ്രസ്താവന എവിടെ നിന്നാണ് വന്നതെന്ന് തനിക്കറിയില്ലെന്നും മുല്ലപ്പളളി പറഞ്ഞു.

ഏതെങ്കിലും ഒരു സീറ്റിനെ കുറിച്ചോ സീറ്റ് വിഭജനത്തെ കുറിച്ചോ ഹൈക്കമാന്‍ഡ് ചര്‍ച നടത്താറില്ല. താനും ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഇവിടെ നിന്നും ഡെല്‍ഹിക്ക് പോയി. അവിടെ ആന്റണിയും കെ സി വേണുഗോപാലും ചര്‍ചകളുടെ ഭാഗമായി. ആ ചര്‍ചയില്‍ ഒരിടത്ത് പോലും സീറ്റ് വിഭജനം ചര്‍ചയായില്ല.

മറിച്ച് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തുക, മത്സരിക്കുന്നവര്‍ ജയിച്ചു വരുന്നു എന്നുറപ്പാക്കുക ഇതാണ് ഹൈക്കമാന്‍ഡ് സാന്നിധ്യത്തില്‍ ചര്‍ചയായ പ്രധാന കാര്യമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Keywords:  Why should Oommen Chandy move from Puthuppally? says KPCC president , Kasaragod, News, Assembly Election, Oommen Chandy, Mullappalli Ramachandran, Controversy, Kerala, Politics.



Post a Comment