Follow KVARTHA on Google news Follow Us!
ad

പയറ്റിത്തെളിഞ്ഞു; ഇനി വിശ്രമം; വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌ക്കാര കമിഷന്‍ അധ്യക്ഷ സ്ഥാനം രാജി വച്ചു, രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറി; തീരുമാനം ആരോഗ്യപരമായ കാരണങ്ങളാല്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,V.S Achuthanandan,Resignation,Report,Letter,Kerala,
തിരുവനന്തപുരം: (www.kvartha.com 30.01.2021) സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌ക്കാര കമിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജിക്കത്ത് അദ്ദേഹം മുഖ്യമന്ത്രിക്കു കൈമാറി. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിവെക്കാനുള്ള തീരുമാനം.

11 റിപോര്‍ടുകള്‍ സമര്‍പിച്ചെന്നും ഇനി രണ്ടെണ്ണം സമര്‍പിക്കാനുണ്ടെന്നും വിഎസ് പറഞ്ഞു. തുടര്‍നടപടികളാണ് കമിഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുന്നതെന്നും വിഎസ് വ്യക്തമാക്കി.VS Achuthanandan resigned as Kerala Administrative Reforms Commission Chairman, Thiruvananthapuram, News, Politics, V.S Achuthanandan, Resignation, Report, Letter, Kerala

ഈ മാസം ആദ്യം വിഎസ് ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. ബാര്‍ടണ്‍ഹില്ലിലെ മകന്റെ വസതിയിലേക്കാണ് താമസം മാറിയത്. നേരത്തെ ആലപ്പുഴയിലെ വീട്ടിലേക്കു മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു.

വിഎസിന് ആലപ്പുഴയിലേക്കു മടങ്ങാന്‍ താല്‍പര്യമുണ്ടെങ്കിലും ചികിത്സയുടെ സൗകര്യത്തിനായി തിരുവനന്തപുരത്ത് തന്നെ തുടരാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. 2016 ഓഗസ്റ്റ് ആറാം തീയതിയാണ് വിഎസിനെ ഭരണപരിഷ്‌ക്കാര കമിഷന്‍ ചെയര്‍മാനായി നിയമിച്ചത്. പ്രത്യേക പോസ്റ്റുണ്ടാക്കായായിരുന്നു നിയമനം.

Keywords: VS Achuthanandan resigned as Kerala Administrative Reforms Commission Chairman, Thiruvananthapuram, News, Politics, V.S Achuthanandan, Resignation, Report, Letter, Kerala.

Post a Comment